News in its shortest

സ്കോഡ  ഷോറൂമുകളുടെ എണ്ണം 205 കവിഞ്ഞു

മുംബൈ: സ്കോഡ ഓട്ടോയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 205 കവിഞ്ഞു. 2021 ഡിസംബറിൽ 175 ഷോറൂമുകളുണ്ടായിരുന്ന  സ്ഥാനത്താണ് ഈ കുതിച്ചു ചാട്ടം.123 നഗരങ്ങളിലായാണ്  ഈ ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

ഈ വർഷം ഡിസംബറോടെ ഷോറൂമുകളുടെ എണ്ണം 250 ആവുമെന്നാണ് പ്രതീക്ഷയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളി സ് പറഞ്ഞു. കമ്പനി നേരത്തെ ലക്ഷ്യമിട്ടത് 225 എണ്ണം മാത്രമായിരുന്നു. 2022-ന്റെ ആദ്യ പകുതിയിൽ കോഡിയാഖ്, സ്ലാവിയ, കുഷാഖ് മോണ്ടി കാർലോ എന്നിങ്ങനെ  പുതിയ കാറുകൾ വിപണിയിലെത്തിക്കവെ തന്നെ  ഉപയോക്താക്കളുടെ അടുത്തെത്തുന്നതിനായി കൂടുതൽ ഷോറൂമുകൾ തുറക്കാനും ശ്രദ്ധിച്ചു. എണ്ണത്തിൽ മാത്രമല്ല , ഗുണമേന്മയിലും ശ്രദ്ധയൂന്നിക്കൊണ്ട് ഷോറൂകൾ ഡിജിറ്റലാക്കുകയും ചെയ്തു.

കിഴക്കൻ സംസ്ഥാനങ്ങളിൽ മെട്രോ നഗരങ്ങൾക്ക്  പുറമെ ചെറു പട്ടണങ്ങളിലും സാന്നിദ്ധ്യം ഉറപ്പാക്കുന്നതാണ്. വടക്ക് – കിഴക്കൻ സംസ്’സ്ഥാന ങ്ങളിലെ ആദ്യ ഷോറും നാഗാലാന്റിലെ ദിമാപ്പൂരിൽ തുറക്കുന്നതാണ്. ആസാമിലെ ദിബ്രുഗഡിലും പിന്നീട് തുടങ്ങും. കേരളത്തിലെ തിരൂർ, ഗുജറാത്തിലെ ഗാന്ധിധാം, മോർബി, ഹര്യാനയിലെ അംബാല, പഞ്ചാബിലെ അമൃത്സർ, തെലുങ്കാനയിലെ വാറങ്കൽ, തമിഴ് നാട്ടിലെ പൊള്ളാച്ചി ഉത്തരാഖണ്ഡിലെ ഹൽദ്വാനി എന്നിവിടങ്ങളിലും  വർഷം തന്നെ ഔട്ലെറ്റുകളാരംഭിക്കും.

സ്കോഡ  ഷോറൂമുകളുടെ എണ്ണം 205 കവിഞ്ഞു