News in its shortest

സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലേക്കോ? ആരാധകരുടെ പ്രതീക്ഷകള്‍ വളരുന്നു

2008-ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ ശരാശരി ടീമുമായി വന്ന് കപ്പടിച്ച് തിരിച്ചുപോയ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും വരികയാണ്. അന്ന് ശരാശരിയെ വിജയപീഠമേറ്റിയത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ്. ശരാശരി പ്രകടനങ്ങളുടെ അനവധി വര്‍ഷങ്ങള്‍ക്കുശേഷം ഒരു മലയാളിയുടെ നായകത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 2022-ല്‍ ഐപിഎല്ലിന്റെ പ്ലേ ഓഫ് കടന്നിരിക്കുന്നു.

അതും പോയിന്റ് പട്ടികയില്‍ രണ്ടാമന്‍മാരായി. തോല്‍വികളുടെ പടുകുഴിയില്‍ കിടക്കുന്ന ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചാണ് 14 വര്‍ഷങ്ങള്‍ക്കുശേഷം രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് എത്തിയത്. ഇനി റോയലായി കപ്പടിക്കുമോയെന്ന കാത്തിരിപ്പിലാാണ് ആരാധകര്‍. എന്നാല്‍, മറ്റൊരു ചോദ്യം ആരാധകര്‍ ഉയര്‍ത്തി തുടങ്ങിയിരിക്കുന്നു.

രാജസ്ഥാനെ വിജയങ്ങളിലേക്ക് നയിച്ച സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യമാണ് ആരാധകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. ജോസ് ബട്‌ലറുടേയും യുസ്വേന്ദ്ര ചഹാലിന്റേയും പ്രകടനക്കരുത്താണ് സഞ്ജുവിന് ഊര്‍ജ്ജം പകരുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്റെ തൊപ്പി ആരാധകര്‍ സ്വപ്‌നം കാണുമ്പോഴും വിമര്‍ശകര്‍ ഉന്നയിക്കുന്ന മറുവാദം ആദ്യം സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കട്ടേയെന്നാണ്. തന്നെക്കാള്‍ മുതിര്‍ന്നവരുടെ സംഘത്തെ ഈഗോക്ലാഷുകളില്ലാതെ മുന്നോട്ടുനയിക്കുന്ന സഞ്ജു ഇപ്പോഴത്തെ കളിശൈലി മാറ്റിപ്പിടിക്കണം എന്നും അഭിപ്രായമുണ്ട്.

നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്താം.

kerala psc coaching kozhikode
സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലേക്കോ? ആരാധകരുടെ പ്രതീക്ഷകള്‍ വളരുന്നു

Comments are closed.