News in its shortest

12th Man review: ആന്റണി സേർ.. മിസ് യൂ വെരിമച്ച് ബാഡ്‌ലി ഇൻ സ്‌ക്രീൻ

ശൈലന്‍ ശൈലേന്ദ്രന്‍

മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാവും ഒരു സംവിധായകന്റെ ഫുൾസൈസ് സ്റ്റിൽ, സൂപ്പർ താരത്തിന്റെ അതേ സെസിൽ കേരളത്തിലെ നാഷണൽ ഹൈവേകളിൽ അങ്ങോളമിങ്ങോളമുള്ള കൂറ്റൻ ഹോൾഡിങ്ങുകളിൽ ഉയർന്നുപൊന്തിയത്..മറ്റാരും ആ പരസ്യങ്ങളിൽ ഇല്ലായിരുന്നു..അതിന്റെ ആവശ്യവുമില്ലായിരുന്നു..ജിത്തു ജോസഫ് &മോഹൻലാൽThe killer combo..

ദൃശ്യം ഒന്നും രണ്ടും കണ്ടവരെ സംബന്ധിച്ച് മറ്റൊരു ഡെക്കറേഷനും വേണ്ട ഹൈപ്പ് കൂട്ടാൻ..പക്ഷെ,സിനിമ തുടങ്ങിയപ്പോൾ ഒരു താരം രണ്ടുതാരം മൂന്നുതാരം ചറപറാ പതിനൊന്നുതാരങ്ങൾ..ഒടുവിൽ പന്ത്രണ്ടാമനായി ലാലേട്ടനും..ടൈറ്റിൽ പക്കാ..പക്ഷെ, രണ്ടുമണിക്കൂർ നാൽപ്പത്തിമൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സിനിമയെ, ഏതെങ്കിലും ഘട്ടത്തിൽ engage ചെയ്യിപ്പിക്കാൻ ഈ 12 പേർക്കും കഴിഞ്ഞില്ല ജീത്തു ജോസഫിനും കഴിഞ്ഞില്ല..

സ്‌ക്രിപ്റ്റ് എഴുതിയ കൃഷ്ണകുമാറിന് തെല്ലും കഴിഞ്ഞില്ല.. സീരിയൽ സ്റ്റൈലിൽ, വലിപ്പിച്ച് കൊണ്ട് തുടങ്ങി ഒരു പ്രത്യേക സ്റ്റേജിലെത്തുമ്പോൾ , ഗിയർ തുരുതുരാ തട്ടിയിട്ടു പ്രേക്ഷകനെ വരിഞ്ഞു മുറുക്കുന്നത് ജീത്തുവിന്റെ ഒരു സ്റ്റൈൽ ആണ്.. സീരിയലിനിടയിൽ ആ ഗിയർ തട്ടൽ പ്രതീക്ഷിച്ച് അവസാനനിമിഷം വരെ ഇരുന്നെങ്കിലും ജ്യോതിയും വന്നില്ല ഒരു മയിലും വന്നില്ല..

പല വിദേശ സിനിമകളുമായി സാമ്യമുള്ളതായി പലർ എഴുതിയിട്ടത് കണ്ടെങ്കിലും എനിക്ക് ഏഷ്യാനെറ്റിലെ ബിഗ്‌ബോസിനോടാണ് 12th മാൻ കൂടുതൽ താദാത്മ്യം പ്രാപിക്കുന്നതായി തോന്നിയത്..തെല്ല് നേരമൊന്ന് സ്‌ക്രീനിന്റെ പുറത്തേക്ക് നീങ്ങി ഓഡിയോ മാത്രം കേൾക്കുകയാണെങ്കിൽ ബിഗ്‌ബോസ് ആണെന്നേ തോന്നൂ..പക്ഷെ, ബിഗ്‌ബോസ്സിനു കുറേക്കൂടി ചലനാത്മകത ഉണ്ട്..

സിനിമ പാതിയിലേറെ നേരവും തളം കെട്ടി കിടന്ന് അഴുകുകയാണ്..ആര് കൊന്നാലും ചത്താലും പുല്ല്.. എന്നൊരു വികാരം ജനിപ്പിക്കാൻ മാത്രമേ ഇൻവെസ്റ്റിഗേഷനിൽ ഉടനീളം സിനിമയ്ക്ക് സാധിയ്ക്കുന്നുള്ളൂ..എന്നിട്ടും, രണ്ടേമുക്കാൽ മണിക്കൂർ നേരം എന്ത് കോപ്പിനാണോ ആവോ.. ഒരു മണിക്കൂറോളം വെട്ടിയരിഞ്ഞ് കളഞ്ഞിരുന്നെങ്കിൽ കുറേക്കൂടി ആളുകൾ മുഴുവൻ നേരവും കണ്ടിരുന്നേനെ..

ഓടിടിയ്ക്ക് കൊടുത്തത് എന്തായാലും നന്നായി, പ്രേക്ഷകരെ സംബന്ധിച്ചായാലും ആന്റണി സേറിനെ സംബന്ധിച്ചായാലും..പറയുമ്പോൾ എല്ലാം പറയണമല്ലോ..ആന്റണി സേർ.. മിസ് യൂ വെരിമച്ച് ബാഡ്‌ലി ഇൻ സ്‌ക്രീൻ.., അടുത്ത ആശിർവാദ് പടത്തിൽ എന്തുതന്നെയായാലും തിരിച്ചുവരണേ ബ്രോ…നിങ്ങളില്ലാതെ എന്താഘോഷം..

ഫേസ്ബുക്കില്‍ കുറിച്ചത്‌

kerala psc coaching kozhikode
12th Man review: ആന്റണി സേർ.. മിസ് യൂ വെരിമച്ച് ബാഡ്‌ലി ഇൻ സ്‌ക്രീൻ