News in its shortest

ലോകസഭ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ 20 സീറ്റ് ലക്ഷ്യമിട്ട് രാഹുല്‍

നിയമസഭ തെരഞ്ഞെടുപ്പിലെ മടങ്ങി വരവില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ 20 സീറ്റുകള്‍ വിജയിക്കണമെന്ന ലക്ഷ്യം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ചു. 26 സീറ്റുകളാണ് ഗുജറാത്തിലുള്ളത്. ഡിസംബര്‍ 22-ന് രാഹുല്‍ സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് നേതാക്കള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വിശകലനം ചെയ്ത് ഏതൊക്കെ ലോകസഭ സീറ്റുകളിലാണ് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടു നേടിയതെന്ന പട്ടിക നല്‍കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഭാരത്സിംഗ് സോളങ്കിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

12 സീറ്റുകളിലാണ് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. ഇതിലധികവും ഗ്രാമീണ ഗുജറാത്തിലാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദപ്രിന്റ്.ഇന്‍

Comments are closed.