News in its shortest

പിയു ചിത്ര വിവാദം: ദൃശ്യമാധ്യമങ്ങളെ ബഹിഷ്‌കരിച്ച് പിടി ഉഷ

ദീര്‍ഘദൂര ഓട്ടക്കാരി പിയു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ ഉല്‍പ്പെടുത്താതിരുന്നതില്‍ ഒളിമ്പ്യന്‍ പിടി ഉഷയ്ക്ക് പങ്കുണ്ടെന്ന് വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ച് ഉഷ ദൃശ്യ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. മലയാളത്തിലെ ദ്യശ്യ മാദ്ധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും തന്നെപ്പോലേ സാധാരണക്കാരിയായ മലയാളി സ്‌ത്രീയ്ക്ക് സ്ത്രീ പീഢനമായിട്ടാണ് അനുഭവവേദ്യമാകുന്നതെന്ന് അവര്‍ ആരോപിച്ചു. “അസഹ്യമായ ദൃശ്യ മാദ്ധ്യമ പീഢനത്തിൽ പ്രതിഷേധിച്ച്‌ പി.ടി .ഉഷയെന്ന ഞാൻ ഇന്ന് മുതൽ സ്വയം ദ്യശ്യ മാദ്ധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാദ്ധ്യമ സുഹൃത്തക്കളെയും അറിയിച്ചു കൊള്ളുന്നു.ഞാനീ കാര്യത്തിൽ നിസ്സഹായയാണു് .എന്നോട് സദയം ക്ഷമിക്കുക .എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്,” അവര്‍ പറഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഐഇമലയാളം

Comments are closed.