News in its shortest

ചക്രവര്‍ത്തി നഗ്നനാണ്, മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ് എസിനും എതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ സ്വന്തം ശബ്ദം അടിയറ വയ്ക്കണമെന്നാണ് പ്രധാനമന്ത്രിയും ആര്‍ എസ് എസും ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയും ആര്‍ എസ് എസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ പടിപടിയാ പിടിച്ചെടുക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ചക്രവര്‍ത്തി പൂര്‍ണ നഗ്നനാണ്. എന്നാല്‍ അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ക്ക് അത് അദ്ദേഹത്തോട് പറയാന്‍ ധൈര്യമില്ല.മോദി നോട്ടു നിരോധിച്ചതും കര്‍ഷകരുടെ നിലവിളി ശ്രവിക്കാത്തതും രാഹുലിന്റെ വിമര്‍ശനത്തിന് ഇടയാക്കി. മോദിയെ വിമര്‍ശിക്കാന്‍ ഹിറ്റ്‌ലറുടെ വാക്കുകളും അദ്ദേഹം കടം കൊണ്ടു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.