News in its shortest

പി രാജീവും എം സ്വരാജും പുതുതലമുറയുടെ പ്രതീകങ്ങള്‍; അവര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പതറി: അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

തലമുറകൾ മാറുമ്പോൾ രാഷ്ട്രീയ പ്രവർത്തനരംഗത്ത് പ്രതിഭകൾ കുറഞ്ഞു വരുന്നുണ്ടോ എന്നൊരു സംശയം വെച്ചു പുലർത്തിയിരുന്നയാളാണ് ഈ ലേഖകൻ. എന്നാൽ സി.പി.ഐ.എമ്മിൽ ഉയർന്നു വന്നിരിക്കുന്ന പുതുതലമുറ ഈ ആശങ്കയെ തിരുത്തിയിരിക്കുന്നു.

ഇവിടെ കൊടുക്കുന്ന ചിത്രത്തിലെ സഖാക്കൾ പി.രാജീവിനേയും, എം.സ്വരാജിനേയും കേവലം രണ്ടു വ്യക്തികളായല്ല ഞാൻ കാണുന്നത്. ഒരു രാഷ്ട്രീയപാർടിയിലെ പുതുതലമുറയുടെ പ്രതീകങ്ങളും പ്രതിനിധികളും എന്ന നിലയിലാണ്. ഇവർക്കൊപ്പം – മുന്നിലും പിന്നിലും വശങ്ങളിലുമായി – ആയിരക്കണക്കിനു പേരുണ്ട്. പാർടി കോൺഗ്രസ്സിൽ പ്രതിനിധിയായിരുന്നതുകൊണ്ട് അവരിൽ പലരേയും നേരിൽ പരിചയപ്പെടാൻ എനിക്കു കഴിഞ്ഞു. ഒരൊറ്റ സംഭാഷണം കൊണ്ടോ, പെരുമാറ്റം കൊണ്ടോ വ്യക്തികളെ മനസ്സിലാക്കാനുള്ള കഴിവ് കഥയെഴുത്തുകാരൻ എന്ന നിലയിൽ എനിക്കുണ്ട്.

ഈ ഫോട്ടോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പു കാലത്തെയാണല്ലോ, ആ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റതാണല്ലോ എന്ന് സുഹൃത്തുക്കൾക്ക് സംശയം തോന്നാം. തെരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്തം കൊടുത്തവരിൽ ഇവരുമുണ്ടായിരുന്നല്ലോ. സംഗതി ശരിയാണ്. പക്ഷേ വസ്തുനിഷ്ടമായി പരിശോധിക്കുമ്പോൾ തൃക്കാക്കരയെ ഉപയോഗിച്ച് എൽ.ഡി.എഫ്. കേരളത്തിൽ വലിയ രാഷ്ട്രീയമുന്നേറ്റം നടത്തുകയാണ് ചെയ്തതെന്ന് നമുക്കു കാണാം. തെരഞ്ഞെടുപ്പുകൾ വിജയിക്കാനും തോൽക്കാനും മാത്രമുള്ളതല്ല.

തൃക്കാക്കരയിലെ വോട്ടിംഗ് കണക്കിൽ ഇടതുപക്ഷത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അൽപം കൂടിയിട്ടേയുള്ളു.

യു.ഡി.എഫിന് വോട്ടു വളരെ കൂടി എന്നത് വാസ്തവമാണ്. അത് എവിടെന്ന് കിട്ടി എന്നത് പകൽ വെളിച്ചത്തിൽ എന്നപോലെ ഇന്നു കാണാവുന്നതാണ്. വിശദീകരണം ആവശ്യമില്ല.

എൽ.ഡി.എഫിന് “കല്യാശ്ശേരി”കൾ പോലെ ഒരുറച്ച കോട്ടയാണ് യു.ഡി.എഫിന് തൃക്കാക്കര. അത്തരം മണ്ഡലങ്ങളിൽ വോട്ടിംഗിൽ മാറ്റമുണ്ടാക്കുക എളുപ്പമല്ല. 2021ലെ തെരഞ്ഞെടുപ്പ് ഇന്നത്തെ ഇടതുപക്ഷത്തിന് മാക്സിമം നേട്ടമുണ്ടാക്കിയ ജനവിധിയാണ്. ഒരു വർഷത്തിനിടക്ക് അവിടെ ഒരു മാറ്റം ഉണ്ടാകുമോ? മുന്നണി വിപുലീകരിച്ചാൽ മാത്രം കഴിയുന്ന കാര്യമാണത്.

എന്നിട്ടും തൃക്കാക്കരയിൽ എൽ.ഡി.എഫ്.വിജയിക്കുമെന്ന് ഒരു ധാരണ പരന്നു. കോൺഗ്രസ്സുകാർ പോലും അങ്ങനെ ധരിച്ചു നിരാശരായി. (സംസ്ഥാനത്തിൻ്റെ പല ഭാഗത്തും കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും രാജിവെച്ച് ഇടതുപക്ഷത്തേക്കു വന്നു!) പരിഭ്രമിച്ച് വശംകെട്ട് കെ.പി.സി.സി.പ്രസിഡണ്ട് പിൻവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അബദ്ധങ്ങൾ പറഞ്ഞ് തനിക്കുണ്ടായിരുന്ന ഇമേജ് പാടെ നഷ്ടപ്പെടുത്തി. അത് തെരഞ്ഞെടുപ്പു തന്ത്രത്തിലും പ്രചരണത്തിലും സി.പി.ഐ.എമ്മിലെ പുതുതലമുറ കാഴ്ചവെച്ച വൈഭവത്തിൻ്റെ ഫലം തന്നെയാണ്.

തിരഞ്ഞെടുപ്പു നടന്നത് ഒരു മണ്ഡലത്തിലാണെങ്കിലും ഇളകിയത് കേരളം മുഴുവനുമാണ്. പുതിയ കാലത്തിൻ്റെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എൽ.ഡി.എഫ് സർക്കാരിൻ്റെ നേട്ടങ്ങളും സമകാലികരാഷ്ട്രീയ പ്രശ്നങ്ങളും മതേതര ജനാധിപത്യത്തിൻ്റെ പ്രസക്തിയും കേരളത്തിൻ്റെ മുഴുവൻ ശ്രദ്ധയിലും കൊണ്ടുവരാൻ കഴിഞ്ഞു.

ഇത്തരം രാഷ്ട്രീയ പ്രചരണങ്ങൾക്ക് പിടികൊടുക്കാത്ത ഒരു അരാഷ്ട്രീയ മധ്യവർഗ്ഗ ജീവിത കേന്ദ്രമാണ് തൃക്കാക്കര എന്ന് നേരത്തേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് അവിടം ഒരു യു.ഡി.എഫ് മണ്ഡലമായി നില നിൽക്കുന്നത്.

silver leaf psc academy kozhikode, silver leaf psc academy calicut, best psc coaching center kozhikode, kozhikode psc coaching, kozhikode psc coaching center contact,

പി രാജീവും എം സ്വരാജും പുതുതലമുറയുടെ പ്രതീകങ്ങള്‍; അവര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പതറി: അശോകന്‍ ചരുവില്‍

80%
Awesome
  • Design