News in its shortest

ഈ ദുർഗതിയിൽ നിന്ന് മുസ്‍ലിംകൾക്ക് എന്ന് മോചനമുണ്ടാവും?

വി പി റജീന

ചന്ദ്രമാസപ്പിറവിയുടെ കാര്യത്തിൽ ഒരുകാലത്തും അഭിപ്രായ സ്ഥിരതയി​ലെത്താനാവാത്ത മുസ്‍ലിംലോകത്തെ കാണുമ്പോൾ വാസ്തവത്തിൽ സഹതാപമാണ് തോന്നുന്നത്. ഗോളശാസ്ത്രവും സാ​ങ്കേതിക വിദ്യയും ഇത്ര​യൊക്കെ വികസിച്ചിട്ടും ചന്ദ്ര​െന്‍റ കാലഗണനയിലെയും ആഘോഷങ്ങളിലെയും കൃത്യതയില്ലായ്മയും യോജിപ്പില്ലായ്മും ഈ ജനതയെ കൂടുതൽ അപഹാസ്യരാക്കുന്നത് നേരിട്ട് അനുഭവിക്കേണ്ടി വരുന്നതിനാൽ ചിലത് പറയാതിരിക്കാനാവില്ല.

എന്താണ് ഇതിൽ സംഭവിക്കുന്നത്? ആരാണ് ഉത്തരവാദി? ചന്ദ്രമാസ ഗണന പണ്ടത്തെ പോലെ അത്ര ദുർഗ്രഹമായ ഒന്നാണോ ഇന്ന്? മാസപ്പിറ നഗ്നനേ​ത്രങ്ങൾ കൊണ്ട് തന്നെ കാണണം എന്ന കർമശാസ്ത്ര പിടിവാശി ഈ ഇന്‍റർനെറ്റ് യുഗത്തിലും വേണോ? അറേബ്യൻ ഉപദ്വീപിലെ ഒമാനിൽ മാസപ്പിറ കാണുകയും തൊട്ടയൽ രാജ്യങ്ങളായ സൗദിയിലും യു.എ.ഇയിലും കാണാതിരിക്കുകയും ചെയ്തതിനാൽ ഈദുൽ ഫിത്വർ രണ്ട് ദിവസങ്ങളിലാവുന്നതി​െന്‍റ യുക്തിയെന്താണ്​?

ഏറ്റവും അത്യാധുനികമായ ടെക്നോളജിയുള്ള മൊബൈൽ ഫോൺ കീശയിലിട്ട്, ഏറ്റവും മുന്തിയ കാറുകൾ സഞ്ചരിക്കുന്ന മതപ്രമാണിമാർ വിശ്വാസ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ വരുമ്പോൾ അവരുടെ മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഒട്ടകവേഗത്തിലാണെന്ന് ഇനിയെങ്കിലും പറയാതെവയ്യ.പുരോഹിതൻമാർക്കും ‘പണ്ഡിതൻമാർക്കും’ തൻപ്രമാണിത്തവും അധികാരവും പ്രകടമാക്കാനുള്ള അപൂർവം സന്ദർഭമായതിനാൽ തെറ്റ് മനസ്സിലാക്കിയാലും അവർ ഒരിക്കലും അത് തിരുത്താൻ തയ്യാറാവില്ല.

സാധാരണക്കാരായ വിശ്വാസികൾക്ക് വിഷയത്തിൽ അത്ര അവഗാഹമില്ലാത്തതും അറിവുള്ളവർക്ക് ഇത് ചോദ്യം ചെയ്യാൻ ധൈര്യമില്ലാത്തതും ഏളുപ്പം പരിഹരിക്കാവുന്ന ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. പടച്ചു​വെച്ചതും വിധേയപ്പെടേണ്ടതുമായ പരിമിത ജ്ഞാന വലയത്തിന് പുറത്തുകടക്കാതെ ഈ ജനതയുടെ മുന്നോട്ടുള്ള പോക്കിൽ ഒരു പ്രതീക്ഷയും​ വേണ്ട.

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode

ഗോളശാസ്ത്രം, ജ്യോതിശാസ്ത്രം എന്നൊക്കെ കേൾക്കുമ്പോൾ അത് പടിഞ്ഞാറി​െന്‍റയല്ലേ, മതവിരുദ്ധമല്ലേ അതുവെച്ച് എങ്ങനെ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും നിർണയിക്കാനാവും എന്ന പുച്ഛഭാവമാണ് ഇത്തരം സന്ദർഭങ്ങളിൽ മതമേലാളൻമാർക്കും അവരെ അന്ധമായി പിൻപറ്റുന്നവർക്കും. എന്നാൽ, അവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ പങ്കുവെക്കുകയാണ്. വർത്തമാനത്തെ തിരുത്തേണ്ടതിന് ചില ചരിത്രങ്ങൾ വിളിച്ചു പറയേണ്ടത് അനിവാര്യമായതിനാൽ. അറിവുള്ള ചിലർ അവരുടെ താൽപര്യസംരക്ഷണത്തിന് ബോധപൂർവം മറച്ചുവെക്കുന്നതിനാൽ പ്രത്യേകിച്ചും.

ശാസ്ത്രരംഗത്തെ മുസ്‌ലിം സംഭാവനകളുടെ നിറസാന്നിധ്യം കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയ ഒരു കാലത്തെക്കുറിച്ചാണത്. മധ്യകാല അറബ് ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവുമൊ​െക്ക ലോകത്തിന് നൽകിയ സംഭാവനകൾ ചർച്ചചെയ്തും പ്രചരിപ്പിച്ചും അതിൽ നിന്ന് ഊർജമുൾക്കൊണ്ട് ഗവേഷണ പഠനങ്ങളിലേർപ്പെട്ടും ലോകത്തിന് മുന്നിൽ നടക്കേണ്ടതിന് പകരം ​നൂറ്റാണ്ടുകൾക്കപ്പുറത്തെ ഒട്ടക വേഗ​ത്തിലേക്ക് മനസ്സിനെയും ചിന്തയെയും തളച്ചിടുന്ന മുസ്‍ലിം ലോകത്തി​െന്‍റ ഇന്നത്തെ പതിതാവസ്ഥക്ക് ആരെയാണ് കുറ്റംപറയേണ്ടത്?

ആ വൈജ്ഞാനിക ഉണർവിന് എന്തുകൊണ്ട് പിന്നീട് തുടർച്ചയുണ്ടായില്ല എന്നതിനുള്ള ഉത്തരവും ഇതിനകത്തുനിന്ന് തന്നെ കണ്ടെത്താനാവും. മധ്യകാലഘട്ടത്തിലെ അറബ് മുസ്‌ലിം ശാസ്ത്രജ്ഞരുടെ അളവറ്റ സംഭാവനകൾകൊണ്ട് സമ്പുഷ്ടമായിത്തീർന്ന വിജ്ഞാന ശാഖകളായിരുന്നു ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവും. അന്നത്തെ ശാസ്ത്രലോകത്തെ നിയന്ത്രിച്ചിരുന്ന ധിഷണാശാലികള്‍ മുഴുവന്‍ അറബ് -മുസ്‌ലിം നാടുകളില്‍ നിന്നുള്ള വിഖ്യാതരായ പണ്ഡിതന്മാരായിരുന്നു.

ടോളമിക്ക് ശേഷം ജ്യോതിശാസ്ത്ര വിജ്ഞാനീയങ്ങള്‍ക്ക് വികാസമുണ്ടായത് എണ്ണമറ്റ ഈ മുസ്‌ലിം ശാസ്ത്രജ്ഞന്മാരിലൂടെയാണെന്നത് അധികമാരും അറിയാത്ത സത്യമാണ്. ആകാശലോകത്തെ അല്‍ഭുതങ്ങളിലേക്ക് നിരന്തരം ശ്രദ്ധ ക്ഷണിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളായിരുന്നു ഇവരെ ഇത്ര ജ്ഞാനകുതുകൾ ആക്കി ലോകത്തി​െന്‍റ മുന്നേ നടക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, ശാസ്ത്രവും ഖുർആനും വിരുദ്ധ ധ്രുവങ്ങളിലാണെന്നാണ് പിന്നീട് വിശ്വാസികളെ വരുതിയലാക്കിയ മതമേലാളൻമാർ പടുത്തുയർത്തിയ ധാരണ. അത് മുസ്‍ലിംലോകത്തിന് ഉണ്ടാക്കിയ നഷ്ടം അത്ര ചെറുതായിരുന്നില്ല. ചിന്തയുടെയും കണ്ടെത്തലി​െന്‍റയും പാതയിൽ നിന്നും എത്രയോ നൂറ്റാണ്ടുകൾ അവർ പിറകിലേക്ക് പോയി. എന്നാൽ, ഒരൊറ്റ ഉദാഹരണം മതി ഈ ശാസ്ത്ര വിരുദ്ധോക്തിയെ പൊളിക്കാൻ.

ആധുനികശാസ്ത്രം പറയുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തിന് ബലമേകുന്ന ഒന്ന് ഖുർആനിൽ കണ്ടെത്താനാവും. മഹാവിസ്ഫോടന സിദ്ധാന്തം അഥവാ ബിഗ്ബാംങ് തിയറിയനുസരിച്ച് പ്രപഞ്ചം ആദ്യം ഒരു ഭീമാകാരമായ പിണ്ഡമായിരുന്നുവെന്നും ഒരുവലിയ പൊട്ടി​ത്തെറിയിലൂടെ ഗ്യാലക്സികളുണ്ടായെന്നും അത് വിഘടിച്ച് സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായെന്നുമാണ്. അതിനെക്കുറിച്ച് ഖുർആൻ 21ാം അധ്യായത്തിൽ പറയുന്നത് ഇങ്ങനെയാണ്.

‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയാണുണ്ടായതെന്നും കണ്ടില്ലേ’ എന്ന്. ഗോളശാസ്ത്രവും ഖുര്‍ആനും പറയുന്ന പ്രപഞ്ചോൽപത്തി ഒന്നു തന്നെയാണെന്നതിലേക്ക് അത് വിരൽ ചൂണ്ടുന്നു. എന്നാൽ, ശാസ്ത്രത്തെ ദൈവീക വിരുദ്ധമാക്കിയവരിലൂടെ ‘ഗ്രന്ഥം ചുമക്കുന്ന കഴുതകൾ’ ആയി ഇന്നത്തെ മുസ്‍ലിം ലോകത്തെ തിരുത്തി വായിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു.

ആധുനിക യുഗത്തിനും മുന്നേ ജ്യോതിശാസ്ത്രത്തിനും ഗണിത ശാസ്ത്രത്തിനുമൊക്കെ അടിത്തറപാകി കടന്നുപോയ ധിഷണാ ശാലികളിൽ ചിലരാണ് മുഹമദ് ഇബ്ന് മൂസ അൽ ഖവാരിസ്മി, മുഹമ്മദ് ഇബ്നു ജാബിര്‍ അല്‍ഹര്‍റാനി, ഫര്‍ഗാനി, ജാഫറുസാദിഖ്, നാസിറുദ്ദീന്‍ അത്തൂസി, അസ്സർ ഖാലി (ഗ്രഹങ്ങള്‍ ചലിക്കുന്നത് വൃത്താകൃതിയിലല്ല, മറിച്ച് അണ്ഡാകൃതിയിലാണെന്ന് കോപ്പർ നിക്കസ്സിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെളിയിച്ച മുസ്‌ലിം ശാസ്ത്രജ്ഞനാണ് അസ്സർ ഖാലി), അൽ ബിറൂനി, അബുല്‍ ഹസന്‍( On optics എന്ന വിശ്വപ്രസിദ്ധ ശാസ് ത്രഗ്രന്ഥത്തിലൂടെ ആധുനിക പ്രകാശ ശാസ്ത്രത്തിന് അടിത്തറ പണിത മുസ്‌ലിം ശാസ്ത്രജ്ഞനാണ് അബുല്‍ ഹസന്‍. ടോളമിയുടെ പ്രപഞ്ച സങ്കല്‍പത്തെ ഖണ്ഡിച്ചുകൊണ്ട് രചിച്ച ‘അശ്ശുഖ്ഖു അലാ ബത്‌ലാമിയൂസ്’ എന്ന ഗ്രന്ഥമാണ് ജ്യോതിശാസ്ത്രത്തില്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിത്തീര്‍ത്തത്.

പ്രകാശത്തി​െന്‍റ അടിസ്ഥാന സ്വഭാവങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള ഈ മുസ്‌ലിം പണ്ഡിതന്‍ ടെലിസ്‌കോപ്പി​​െന്‍റ കണ്ടുപിടുത്തത്തെയും സ്വാധീനിച്ചു)

അൽഖവാരിസ്മി, അൽഗോരിതത്തി​െന്‍റ പിതാവ്

‘അൽഗോരിതം’ എന്ന വാക്ക് ആധുനിക മനുഷ്യ​െന്‍റ നിത്യജീവിതത്തി​െന്‍റ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു! ഫേസ്ബുക്ക് അൽഗോരിതം, ജനിതക അൽഗോരിതം, ക്വാണ്ടം അൽഗോരിതം ഇങ്ങനെ ഏത് മേഖലകൾ എടുത്തുനോക്കിയാലും അതു മനസ്സിലാക്കാനാവും. എന്നാൽ, ഈ അൽഗോരിതത്തിന് ഒമ്പതു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതും ഒരു മുസ്ലിം പണ്ഡിതനിലൂടെയായിരുന്നുവെന്നും അറിയാമോ?അൽഖവാരിസ്മി എന്ന പേർഷ്യൻ മാത്തമാറ്റിക്കൽ ജീനിയസ് ആണ് അൽഗോരിതത്തി​െന്‍റ പിതാവ് എന്നറിയപ്പെടുന്നത്.

മുഹമദ് ഇബ്ന് മൂസ അൽ ഖവാരിസ്മി എന്നാണ് മുഴുവൻ പേര്. 780 എ.ഡിയിൽ ഉസ്ബെക്കിസ്താനിലാണ് അദ്ദേഹം ജനിച്ചത്. ഖവാരിസ്മ എന്ന സ്ഥല നാമമാണ് അദ്ദേഹത്തി​െന്‍റ പേരിലേക്ക് ചേർത്തത്. എ.ഡി 850ൽ ഇറാഖിലെ ബാഗ്ദാദിൽവെച്ച് മരിച്ചു. ബാഗ്ദാദിൽ ഒമ്പതാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ‘ഹൗസ് ഓഫ് വിസ്ഡം’ മുസ്‍ലിം ലോകത്തി​െന്‍റ ബൗദ്ധിക- വൈജ്ഞാനിക മണ്ഡലങ്ങളുടെ കേന്ദ്രമായിരുന്നു. ഹൗസ് ഓഫ് വിസ്ഡമി​െന്‍റ ഡയറക്ടർ ആയിരുന്നു ഖവാരിസ്മി.

മാത്തമാറ്റിക്സ്, അസ്ട്രോണമി, ജിയോഗ്രഫി, കാർട്ടോഗ്രഫി തുടങ്ങിയവക്ക് കണക്കറ്റ സംഭാവനകൾ നൽകിയ മഹാപണ്ഡിതനും അതുല്യ പ്രതിഭയുമായിരുന്നു അദ്ദേഹം. ‘ആള്‍ജിബ്ര’ എന്ന ഗണിതശാസ്ത്ര ശാഖക്ക് അസ്ഥിവാരമിടുന്നത് ഖവാരിസ്മിയുടെ ‘ഹിസാബുല്‍ ജബ്‌ർ വല്‍ മുഖാബല’ എന്ന ഗ്രന്ഥത്തിലൂടെയാണ്. അദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകമാണ് Concerning the Hindu Art of Reckoning. ഈ പുസ്തകം 300 വർഷങ്ങൾക്കിപ്പുറം കണ്ടെടുത്ത് ലാറ്റിൻഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇതിൽ ഹിന്ദു- അറബിക് ന്യൂമറൽസിനെ പടിഞ്ഞാറിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്.

kerala psc coaching kozhikode

ഹിന്ദു- അറബിക് ന്യൂമറൽസിനൊപ്പം ഡെസിമൽ സമ്പ്രദായവും അത് ലോകത്തിന് പരിചയപ്പെടുത്തി. ഇന്ന് ലോകം ഉപയോഗിക്കുന്ന നമ്പർ സമ്പ്രദായം ഇതി​െന അടിസ്ഥാനമാക്കിയുള്ളതാണ്. അൽ ഖവാരിസ്മിയുടെ പേര് ലാറ്റിൻ ഭാഷയിലേക്ക് പരിവർത്തിപ്പിച്ചപ്പോൾ ‘അൽഗോരിത്മി’ എന്നായി. ഇതിൽ നിന്നാണ് നമ്മളിപ്പോൾ ഉ​പയോഗിക്കുന്ന ‘അൽഗോരിതം’ എന്ന വാക്കി​െന്‍റ ഉൽഭവം. അൽ ഖവാരിസ്മിയുടെ പുസ്തകങ്ങൾ പടിഞ്ഞാറി​െന്‍റ മാത്തമാറ്റിക്സിനെ വിപ്ലവകരമാക്കി പരിവർത്തിപ്പിച്ചു. വളരെ സങ്കീർണമായ കണക്കുകളെ ഇതിൽ പറയുന്ന മെത്തേഡ് ഉപയോഗിച്ച് ലളിതമായി പരിഹരിച്ചു.

മധ്യ കാലഘട്ടത്തിലെ ലാറ്റിൻ അൽഗോരിസ്മസ് ദശാംശ സമ്പ്രദായ​ത്തെ ലളിതമായി ആവിഷ്കരിച്ചു. പിന്നീട് 15 ാം നൂറ്റാണ്ടിൽ അൽഗോരിതം എന്ന ഇംഗ്ലീഷ് വാക്കായി അത് രൂപാന്തരപ്പെട്ടു. 19ംനൂറ്റാണ്ടി​െന്‍റ അവസാനത്തോടെ പ്രശ്ന പരിഹാരത്തിനായി അൽഗോരിതങ്ങൾ ഉപയോഗിച്ചു തുടങ്ങി. 20ാം നൂറ്റാണ്ടി​െന്‍റ ആദ്യത്തോടെ ബ്രിട്ടീഷ് മാത്തമാറ്റിഷ്യനും കമ്പ്യൂട്ടർ സയന്‍റിസ്റ്റുമായ അലൽ ട്യൂറിങ് സങ്കീർണമായ മാത്തമാറ്റിക്സ് കമ്പ്യൂട്ടറിലൂടെ അൽഗോരിതം ഉപയോഗിച്ച് പരിഹരിക്കാമെന്ന് കണ്ടെത്തി. അങ്ങനെയാണ് കമ്പ്യൂട്ടർ യുഗത്തിലേക്ക് അൽഗോരിതം ചേക്കേറുന്നത്. ഇന്ന് ഭാവിയെ വരക്കാൻ പോവുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടക്കം എല്ലാത്തിനെയും നിർണയിക്കുന്നത് ഈ അൽഗോരിതമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഫേസ്ബുക്കില്‍ എഴുതിയത്‌

ഈ ദുർഗതിയിൽ നിന്ന് മുസ്‍ലിംകൾക്ക് എന്ന് മോചനമുണ്ടാവും?
80%
Awesome
  • Design

Comments are closed.