News in its shortest

2019-ലെ ലോകകപ്പ് ടീമില്‍ ധോണി സ്ഥാനം ഉറപ്പിച്ചത് എങ്ങനെ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായ എംഎസ് ധോണി ഏകദിന മത്സരങ്ങളില്‍ എപ്പോള്‍ വിരമിക്കുമെന്ന ചോദ്യമാണ് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളിലായി ഉയര്‍ന്നു കൊണ്ടിരുന്നത്. എന്നാല്‍ താന്‍ അടുത്തെങ്ങും വിരമിക്കില്ലെന്നും 2019-ലെ ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ താനുണ്ടാകുമെന്നുള്ള ഉറച്ച പ്രഖ്യാപനമാണ് അദ്ദേഹം ശ്രീലങ്കയ്ക്ക് എതിരായ പ്രകടനത്തിലൂടെ സെലക്ടര്‍മാര്‍ക്കും ആരാധകര്‍ക്കും മുന്നില്‍ നടത്തിയിരിക്കുന്നത്. ലങ്കയ്ക്ക് എതിരായ രണ്ടും മൂന്നും മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും വിജയത്തിലെത്തിച്ചു. ഒരുപിടി പുതിയ റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക. മനോരമ ഓണ്‍ലൈന്‍

Comments are closed.