News in its shortest

മാമുക്കോയയുടെ ഗഫൂർ കാ ദോസ്ത് വീണ്ടുമെത്തുന്നു ! 

‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ മാമുക്കോയയുടെ ‘ഗഫൂർ കാ ദോസ്ത്’ എന്ന കഥാപാത്രം വീണ്ടുമെത്തുന്നു. ഒരിടവേളക്ക് ശേഷം ഈ അവിസ്മരണീയ കഥാപാത്രം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ ആവേശത്തിലാണ്. ഇത്തവണ ‘ഗഫൂർ കാ ദോസ്ത്’ ആയിട്ടല്ല ‘ഗഫൂർക്ക’ ആയിട്ടാണ് മാമൂക്കോയ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മാമുക്കോയയുടെ ഹൈടെക് ഗഫൂർക്കാ ദോസ്ത്തിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിച്ചു. പോസ്റ്റർ കണ്ട പ്രേക്ഷകർ ‘ഗഫൂർ കാ ദോസ്ത്’ന്റെ രണ്ടാംവരവിനായുള്ള കാത്തിരിപ്പിലാണ്. 

‘എ സ്ക്വയർ ഫിലിംസിന്റെ’ ബാനറിൽ സ്നേഹ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാമുക്കോയ, സുധീർ കരമന, സുധീർ പറവൂർ, സാജൻ പള്ളുരുത്തി, മെറീന മൈക്കിൾ, കലാഭവൻ ഹനീഫ്, ഉല്ലാസ് പന്തളം, ചെമ്പിൽ അശോകൻ, ഷാജു അടിമാലി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഹാദാദ് നിർമ്മിക്കുന്ന ചിത്രത്തിന് തോമസ് തോപ്പിൽക്കുടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഛായാ​ഗ്രഹണം: ബിനു എസ് നായർ. ചിത്രസംയോജനം: സനൽ അനിരുദ്ധൻ. സം​ഗീതം: യൂനുസിയോ. ഗാനരചന: സന്തോഷ് വർമ്മ, ഷിജു അഞ്ചുമാന. സ്റ്റിൽസ്: ശ്രീനി മഞ്ചേരി. ഡിസൈൻ: മനു ഡാവിൻസി. ആർട്ട്: ജോജു ആന്റണി. വസ്ത്രാലങ്കാരം: ഷാജി കൂനമ്മാവ്. മേയ്ക്കപ്പ്: ജയരാമൻ. പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി. പ്രൊഡക്ഷൻ ഡിസൈൻ: ജോസ് വാരാപ്പുഴ. കോറിയോ​ഗ്രഫി: രേഖ മാസ്റ്റർ. ചീഫ് അസോസിയേറ്റ്: വിമൽ മോഹനൻ. അസോസിയേറ്റ് ഡയറക്ടർ: ഷിജു കാർത്തിക. പിആർഒ: മഞ്ചു ​ഗോപിനാഥ്, എബ്രഹാം ലിങ്കൺ.

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release

മാമുക്കോയയുടെ ഗഫൂർ കാ ദോസ്ത് വീണ്ടുമെത്തുന്നു ! 

80%
Awesome
  • Design