News in its shortest

സിനിമ സുരക്ഷിതമെന്ന് ഒരു യുവ അഭിനേത്രി കൂടി, വനിതകള്‍ തമ്മിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു

മലയാള സിനിമയിലെ വനിതകള്‍ രണ്ടായി തിരിഞ്ഞിരിക്കുകയാണ്. സിനിമ ലോകം സ്ത്രീ സൗഹൃദമല്ലെന്നും സുരക്ഷിതമല്ലെന്നും പറയുന്നവരും ഈ അഭിപ്രായത്തോട് യോജിക്കാത്തവരും. മലയാള സിനിമ സുരക്ഷിതമാണെന്നും തനിക്ക് യാതൊരു ദുരനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മിയ ജോര്‍ജ്ജ് ഏറെ വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു. മറ്റു ചില താരങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സുരക്ഷിതമെന്ന് പറയുന്നവരുടെ നിരയിലേക്ക് പുതുതായി എത്തിയിരിക്കുകയാണ് യുവ അഭിനേത്രിയായ നിരഞ്ജന അനൂപ്. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതാരണെന്നും താന്‍ സിനിമ കുടുംബത്തില്‍ നിന്നുള്ള ആളായതു കൊണ്ടാകും അങ്ങനെ തോന്നുന്നതെന്നും അവര്‍ അഭിമുഖം.കോമിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. പിന്നെ നമ്മള്‍ സൂക്ഷിക്കണമെന്ന ഉപദേശം നല്‍കാനും മോഹന്‍ ലാലിന്റെ കരിയറിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കിയ മുല്ലശേരി രാജുവിന്റെ ചെറുമകളായ നിരഞ്ജന മറക്കുന്നില്ല. അഭിമുഖം വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.