News in its shortest

വീണ്ടും സമനിലപ്പൂട്ട്‌

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ഗോള്‍രഹിത സമനില. വെള്ളിയാഴ്ച കൊച്ചിയില്‍ കളിമികവ് ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവച്ചുവെങ്കിലും എതിരാളിയായ ജംഷഡ്പൂരിന്റെ ഗോള്‍വല തുളയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഉദ്ഘാടന മത്സരത്തിലും സമനിലയില്‍ കുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് മത്സരങ്ങളില്‍ നിന്നായി രണ്ട് പോയിന്റുകളാണുള്ളത്. ഇനി ആരാധകരുടെ പ്രതീക്ഷ ഡിസംബര്‍ മൂന്നിന് കൊച്ചിയില്‍ തന്നെ നടക്കുന്ന മുംബൈ സിറ്റി എഫ് സിയുമായുള്ള മത്സരമാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.