News in its shortest

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ് സിക്ക് എതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ ആദ്യ ജയം തേടി വെള്ളിയാഴ്ചയിറങ്ങുന്നു. കൊച്ചിയില്‍ ജംഷഡ്പൂര്‍ എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. കെബി എഫ് സിയുടെ മുന്‍ പരിശീലകനായ സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂരിന്റെ നിലവിലെ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ തോല്‍പിച്ച അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകനും അദ്ദേഹമായിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെയോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.