News in its shortest

ഹ്യൂമേട്ടന്‍ ഗോളേട്ടനായി, ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

ഡേവിഡ് ജയിംസിന്റെ ശിഷ്യത്വത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ജയം. ആരാധകര്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളപ്പിച്ച് ഒരു ഗോളിന് മുംബൈയെ തോല്‍പിച്ചു. കഴിഞ്ഞ കളിയില്‍ ഹാട്രിക് അടിച്ച് ടീമിനെ വിജയിപ്പിച്ച ഹ്യൂം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെ വിജയിപ്പിച്ചത്.

ഈ വിജയത്തോടെ അത്‌ലറ്റിക്കോയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ഇപ്പോള്‍ പത്ത് കളികളില്‍ നിന്ന് 14 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

23-ാം മിനിട്ടിലാണ് ഹ്യൂം വിജയഗോളടിച്ചത്. അത്യന്തം നാടകീയമായിരുന്നു ഗോള്‍. സിഫിനിയോസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച കിക്ക് മുംബൈക്കാര്‍ തടയാന്‍ ഒരുങ്ങുന്നതിന് മുമ്പ് തന്നെ പെക്യുസന്‍ ഹ്യൂമിന് തട്ടികൊടുത്തു. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയും മുമ്പ് ഹ്യൂം പന്ത് വലയിലാക്കി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം  

Comments are closed.