News in its shortest

ബിറ്റ്‌കോയിന്‍ ഇടപാടില്‍ നികുതി ചുമത്താന്‍ ഇന്ത്യ ഒരുങ്ങുന്നു

വെര്‍ച്വല്‍ കറന്‍സിയിലെ ഇടപാടുകള്‍ക്ക് എതിരെ റിസര്‍വ് ബാങ്ക്് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആദായ നികുതി വകുപ്പ് ഇടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള വഴിതേടുന്നു.

ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ആയിരക്കണക്കിന് ഇടപാടുകളാണ് ദിനംപ്രതി നടക്കുന്നത്. ഇതേ തുടര്‍ന്നാണ് നികുതി വകുപ്പ് ദല്‍ഹി, മുംബൈ, പൂനെ, ബംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സര്‍വേ ആരംഭിച്ചു.

ബിറ്റ്‌കോയിന്‍ ഇടപാട്, നിക്ഷേപകര്‍, അവരുടെ നിക്ഷേപത്തിന്റെ ഉറവിടം കൂടാതെ നികുതി ഈടാക്കാനുള്ള വഴികള്‍ എന്നിവയാണ് സര്‍വേയിലൂടെ ശേഖരിക്കാന്‍ ശ്രമിക്കുന്നത്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: റോയിറ്റേഴ്‌സ്.കോം

Comments are closed.