News in its shortest

ഐപിഎല്ലിലെ അഫ്ഗാന്‍ കോടീശ്വരന്‍ റാഷിദ് ഖാനെ കുറിച്ച് പത്ത് കാര്യങ്ങള്‍

  1. ലെഗ് സ്പിന്നറായ റാഷിദ് ഖാന് വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവം കിങ്‌സ് ഇലവന്‍ പഞ്ചാബും വില പറഞ്ഞു. ഒടുവില്‍ ഒമ്പത് കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഖാനെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.
  2. 2017 ഐപിഎല്ലിലെ പ്രകടനം. 14 മത്സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകള്‍. ഇക്കോണമി 6.62. സ്‌ട്രൈക്ക് റേറ്റ് 19.05
  3. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഖാനെ വാങ്ങിയത് നാല് കോടി രൂപയ്ക്ക്.
  4. ലോകത്തെ മികച്ച ടി20 ലീഗുകളില്‍ മാസ്മരിക പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അടുത്തിടെ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിനുവേണ്ടി ബിഗ് ബാഷ് ലീഗില്‍ കിടിലന്‍ പ്രകടനം.
  5. 17-ാം പിറന്നാള്‍ കഴിഞ്ഞ് ഒരുമാസത്തിനകം 2015 ഒക്ടോബറില്‍ ടി20യില്‍ സിംബാബ്വേയ്ക്ക് എതിരെയാണ് ഖാന്‍ അരങ്ങേറുന്നത്‌. ഇപ്പോള്‍ പ്രായം 19 വയസ്സും 129 ദിവസവും.
  6. കഴിഞ്ഞവര്‍ഷം അയര്‍ലണ്ടിന് എതിരായ ടി 20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനുവേണ്ടി കേവലം മൂന്ന് റണ്‍സ് വിട്ടു കൊടുത്ത് വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍.
  7. ഏകദിനത്തില്‍ രണ്ടു തവണ അഞ്ചു വിക്കറ്റ് പ്രകടനം. വെസ്റ്റ് ഇന്‍ഡീസിന് എതിരെ 18 റണ്‍സ് വിട്ടു കൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഖാന്‍ അയര്‍ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ നാല്‍പ്പത്തിമൂന്ന് റണ്‍സിനും വീഴ്ത്തിയിട്ടുണ്ട്.
  8. ഒരു ടി 20 മത്സരത്തില്‍ രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ താരമാണ് ഖാന്‍.
  9. 2018 ജനുവരിയില്‍ ഐസിസി അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരത്തിനുള്ള അവാര്‍ഡ് നല്‍കി.
  10. അഫ്ഗാനിസ്ഥാന്റെ അഫ്രിദിയെന്ന വിളിപ്പേരും ഖാനുണ്ട്.

Comments are closed.