News in its shortest

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയില്‍

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും. കളിയുടെ ഒന്നാം ദിനം മുരളി വിജയും (155) വിരാട് കോഹ്ലിയും (156 നോട്ടൗട്ട്) ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളിങ് നിരയെ കശാപ്പ് ചെയ്തു.

ആദ്യ ദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഒന്നാം ദിനം അവസാനിക്കാറായപ്പോള്‍ ലക്ഷണ്‍ സന്‍ദകന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് സന്ദര്‍ശകരുടെ ഏക ആശ്വാസം.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.