News in its shortest

ഹോമിയോപ്പതിയും പാട്ടെഴുത്തും തമ്മിലെ ബന്ധം

‘മന്ദാരത്തിന്റെ’ സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. “ഹോമിയോപ്പതി എന്നത് ഞാന്‍ എപ്പോഴും, ഏറ്റവും ബഹുമാനത്തോടെ കാണുന്ന എന്റെ പ്രൊഫഷനാണ്. നിലവില്‍ ഹോമിയോപ്പതിയില്‍ എം.ഡി ചെയ്യുകയാണ്. പാട്ടെഴുതുക എന്നത് എന്റെ പാഷനും. പാട്ടെഴുത്തിന്റെ ആരംഭകാലത്ത് ഏറ്റവും കൂടുതല്‍ പ്രോല്‍സാഹനം ലഭിച്ചത് ഹോമിയോപ്പതിയില്‍ ഗുരുസ്ഥാനത്തുള്ളവരില്‍ നിന്നും, കൂടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്നുമൊക്കെയാണ്. ഇപ്പോഴും അവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഹോമിയോപ്പതിയും, പാട്ടെഴുത്തും തമ്മില്‍ രസകരമായ ഒരു ബന്ധമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു രോഗിയുടെ പശ്ചാത്തലവും, അവസ്ഥയുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് മനസിലാക്കി അതിനനുസരിച്ചാണ് മരുന്ന് നല്‍കുന്നത്. അതിന്റെ മറ്റൊരു വേര്‍ഷനായിട്ടാണ് പാട്ടെഴുത്തിനെ കാണുന്നത്,”അദ്ദേഹം പറയുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.