News in its shortest

കലയുടെ സ്വാതന്ത്ര്യം കാർന്നുതിന്നുന്ന മത൦

ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുമെന്ന് പേടിച്ച് സിനിമയുടെ പേരില്‍ കത്രിക വച്ചതിന് എതിരെ നായകന്‍. ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന സിനിമയുടെ പേരില്‍ ഗാഗുല്‍ത്തായിലെ വെട്ടി കോഴിപ്പോര് എന്ന് മാത്രമാക്കിയതിന് എതിരെയാണ് നായകനായ നവജിത് നാരായണന്‍ രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഒരു കലാകാരന്റെ
തുറന്നെഴുത്ത്,
പ്രതിഷേധം,

കലയുടെ സ്വാതന്ത്ര്യം
കാർന്നുതിന്നുന്ന മത൦:-

പുരാതന യെരുശലേം നഗരത്തിന് പുറത്തുള്ള ഒരു സ്ഥലമായിരുന്നു ഗൊൽഗോഥ. ഗോഗുൽത്താ, ഗാഗുൽത്താ തുടങ്ങിയ ഉച്ഛാരണങ്ങളും മലയാളത്തിൽ ഉണ്ട്..

തലയോടിടം എന്നാണ് ഈ പദത്തിന്റെ അർത്ഥം.
ഗൊൽഗോഥയെ ഒരു പാറയായും മലയായും വിശേഷിപ്പിക്കാറുണ്ടെങ്കിലും ഒരു സ്ഥലം എന്ന് മാത്രമേ ബൈബിളിൽ സൂചിപ്പിക്കുന്നുള്ളൂ..
അല്പം ഉയർന്നതായ ഈ സ്ഥലം തലയോട്ടിയോട് സാമ്യമുള്ളതാണ്. കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള സ്ഥലമായിരുന്നതിനാൽ വധശിക്ഷ നടപ്പിലാക്കിയ ശേഷമുള്ള തലയോട്ടികളും മറ്റും ചിതറിക്കിടന്നിരുന്നതിനാലാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട്..

എന്നാൽ ആദി പിതാവായ ആദമിന്റെ തലയോട്ടി ഈ പ്രദേശത്ത് എവിടെയോ നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നുള്ള ഒരു പരമ്പരാഗത യഹൂദ വിശ്വാസവും നിലനിന്നിരുന്നു… അതിനാലാവാം സുവിശേഷങ്ങളിൽ ഈ സ്ഥലത്തെ തലയോടിടം ( place of a skull) എന്ന് വിശേഷിപ്പിച്ചിരുന്നത്..യേശുവിന്റെ കുരിശ് നാട്ടിയപ്പോൾ ഇളകാതിരിക്കുവാൻ ഒരു കല്ലിന് പകരം വെച്ചത് ഒരു തലയോട്ടിയായിരുന്നുവെന്നും അത് ആദാമിന്റേതായിരുന്നുവെന്നും യേശുവിന്റെ രക്തം ആ തലയോട്ടിയിലേക്ക് ഒലിച്ചിറങ്ങിയപ്പോൾ ആദാമിന് സ്വർഗ്ഗപ്രാപ്തി ലഭിച്ചുവെന്നും കഥയുണ്ട്..
ഇതിനെല്ലാം പുറമെ ഗൊൽഗോഥ എന്ന സുവിശേഷങ്ങളിലെ സ്ഥലനാമം തെറ്റാണെന്നും ശരിയായ പദം ഗൊൽഗോആത്ത എന്നാണെന്നും വാദമുണ്ട്….

ഇത്തരത്തിൽ പറഞ്ഞ പ്രകാരം ഉളള ഒരു സ്ഥലപ്പേര് എങ്ങനെയാണ് പവിത്രവും പാവനവും ആകുന്നത്…?

സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ താമസിക്കുന്ന വഴിയുടെ പേരാണ് ഗാഗുൽത്താ ലെയ്ൻ എന്നത്…
അതിനാലാണ് സിനിമക്ക് ഗാഗുൽത്തായിലെ കോഴിപ്പോര് എന്ന പേരിട്ടത്….

ഇതുകൊണ്ട് ഈ പേരുകൊണ്ട് എങ്ങനെയാണ് ഒരു മതത്തിൻറെ വികാരം വ്രണപ്പെട്ടുന്നത്…?

അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് പല സിനിമകളും ഇവിടെ ഇറങ്ങി
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ
ഒന്നാലോചിച്ചുനോക്കൂ സിനിമക്കായി കിടപ്പാടം വരെ പണയംവെച്ച് സിനിമ എന്ന‌ വലിയ സ്വപ്നത്തിന് കൂടെ നിൽക്കുന്ന പ്രൊഡ്യൂസർ
തൻറെ ഉള്ളിലെ എഴുത്ത് പേപ്പറിൽ ആക്കി അത് സിനിമയായി കാണാനുള്ള ആഗ്രഹം സംവിധായകൻറെ കഷ്ടപ്പെട്ടപ്പാടി൯െറ്റ കുറേ ദിനങ്ങൾ ആ സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട് കുറെയേറെ സിനിമ ഭ്രാന്തന്മാർ കുറേയേറെ ആട്ടും തുപ്പും കേട്ട് അവസാനം ഒരു സിനിമ കിട്ടിയതിൽ അഭിനയിച്ചു സിനിമയുടെ പേര് കൊണ്ട് ആ സിനിമ നിലനിൽക്കും എന്ന്‌ മനസ്സിൽ ഉറച്ചു വിശ്വസിച്ച് നടന്ന കുറെ കലാകാരന്മാർ

.കർഷക സമരങ്ങൾ നടന്ന കേരളം

.ജാതിമത വ്യത്യാസതിനെതിരെ പടനയിച്ച കേരളം

.മാറുമറക്കൽ സമരത്തിന് നേതൃത്വം കൊടുത്ത കേരളം

.ജന്മിത്വത്തിനെതിരെ പടപൊരുതിയ കേരളം

ഒരു കാര്യം മനസ്സിലായി കാലമെത്രകഴിഞ്ഞാലും എത്ര വലിയ‌ പേമാരി വന്നാലും കൊടും ചൂടുകൊണ്ട് മൂക്കിനു രക്തംവാർന്ന് ഒലിച്ചാലും മൈനസ് ഡിഗ്രിക്ക് താഴെ തണുപ്പ് ആയാലും മാറില്ല ഒരിക്കലും ഈ നാട്

Note:-
സിനിമ ഒന്ന് കണ്ട് നോക്കിയ ശേഷമെങ്കിലും തീരുമാനമെടുക്കാനുള്ള മനസ് ബന്ധപ്പെട്ടവർ കാണിക്കാതെയാണ് ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തും എന്ന ന്യായം പറഞ്ഞ് പേരിൽ കത്രിക വെച്ചത്……..

ഒരു കലാകാര൯െറ്റ തുറന്നെഴുത്ത്,പ്രതിഷേധം,കലയുടെ സ്വാതന്ത്ര്യം കാർന്നുതിന്നുന്ന മത൦:-പുരാതന യെരുശലേം നഗരത്തിന്…

Posted by Navajith Narayan on Tuesday, 3 December 2019

Comments are closed.