News in its shortest

എന്നോട് ക്ഷമിക്കൂ, ലാലുവിനോട് നിതീഷ്‌

രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുന്നതിന് ഏകദേശം പത്ത് മിനിട്ടുകള്‍ക്ക് മുമ്പ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഫോണ്‍ വിളിച്ചു. തന്നോട് ക്ഷമിക്കണം എന്ന് നിതീഷ് ലാലുവിനോട് അഭ്യര്‍ത്ഥിച്ചു. “ഇരുപത് മാസങ്ങളായി ഈ സര്‍ക്കാരിനെ നയിക്കുന്നു. പക്ഷേ ഇനി വയ്യ. ഞാന്‍ രാജി വയ്ക്കാന്‍ പോകുന്നു,” നിതീഷ് കൂട്ടിച്ചേര്‍ത്തു. പട്‌നയില്‍ ഏതാനും മീറ്ററുകള്‍ അകലെ മാത്രം വസിക്കുന്ന ലാലുവിനെയാണ് നിതീഷ് ഫോണില്‍ വിളിച്ചത്. ആര്‍ജെഡിയുമായി സഖ്യം അവസാനിപ്പിച്ച നിതീഷ് പിറ്റേദിവസം ബിജെപിയുമായി കൂട്ടുകൂടി മുഖ്യമന്ത്രിയാകുകയും ചെയ്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.