News in its shortest

ആധാര്‍ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ട്രൈബ്യൂണിന് എതിരെ കേന്ദ്രം കേസെടുത്തു

ആധാര്‍ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ട്രൈബ്യൂണിനും റിപ്പോര്‍ട്ടര്‍ രചന ഖൈരയ്ക്കും എതിരെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതിയിന്‍മേല്‍ പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. 500 രൂപ കൊടുത്താല്‍ വാട്‌സ് വഴി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഘത്തെക്കുറിച്ച് ട്രൈബ്യൂണ്‍ പുറത്തുവിട്ടത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

ട്രൈബ്യൂണ്‍ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവരുടെ പേരും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂദല്‍ഹി ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ് ഐ ആര്‍ ഇട്ടിട്ടുള്ളത്.

ഐപിസി സെഷന്‍ 419, 420, 468, 471, ഐടി ആക്ടിലെ 66, ആധാര്‍ ആക്ടിലെ 36,37 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണ് ഇവരുടെ മേല്‍ ചാര്‍ത്തിയിട്ടുള്ളത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.