News in its shortest

ധാരാവി പഴയ ധാരാവിയല്ല, മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ച്‌ ചേരിയിലെ ടെക്കി പെണ്‍കുട്ടികള്‍

പുറത്തുനിന്നു നോക്കുമ്പോള്‍ മുംബൈയിലെ ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയും കുറ്റകൃത്യങ്ങളുടെ ലോകവുമാണ്. എന്നാല്‍ മൊത്തം ഒരു ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള 4000 ലെതര്‍ ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റുകളാണ് ഇവിടെയുള്ളത്. ഈ കണക്ക് ലോക സാമ്പത്തിക ഫോറത്തിന്റേതാണ്. എന്നാല്‍ ഇത് ദാരിദ്ര്യത്തിന്റേയും സാക്ഷരതയില്ലായ്മയുടേയും ലോകം കൂടിയാണ്. ഈ ലോകത്തിലാണ് മാറ്റം വിതയ്ക്കാന്‍ ഡോക്യുമെന്ററി സംവിധായകനായ നവനീത് രഞ്ജനെത്തുന്നത്. അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി ചേരിയിലെ കുട്ടികളെ ഭാഷയും കംപ്യൂട്ടറും കോഡിങ്ങും ഒക്കെ പഠിച്ചു തുടങ്ങി. അതിനായി അദ്ദേഹം ധാരാവിയില്‍ ഒരുക്കിയ മുറി നിറിയെ പുസ്തകങ്ങളും ലാപ്‌ടോപ്പുകളും മാപ്പുമൊക്കെയാണ്. ആ മുറിയിലിരുന്നത് കുട്ടികള്‍ സോഫ്റ്റ് വെയര്‍ കോഡെഴുതാനും സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ നിര്‍മ്മിക്കാനും പഠിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ സ്വന്തമായി ആപ്പുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ലൈംഗിക പീഡനം, ജലക്ഷാമം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ ചേരിയിലെ പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള ആപ്പുകള്‍ അവര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ചേരിയിലെ ഇരുണ്ട ഇടനാഴികളില്‍ വെളിച്ചം വീശൂന്ന ധാരാവി ഡയറീസിന്റെ കഥ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.