News in its shortest

ഉദ്യോഗസ്ഥന്റെ ഗുരുതര രോഗം ഗോമൂത്രം ഭേദമാക്കി; ബിജെപി എംപി മീനാക്ഷി ലേഖിയുടെ സാക്ഷ്യം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതരമായ രോഗം ഗോമൂത്രം ഭേദമാക്കിയെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ലോകസഭയില്‍ അവകാശപ്പെട്ടു. പശുവുമായി ബന്ധപ്പെട്ട പ്രാചീന ശാസ്ത്രം പ്രചരിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന് അവര്‍ ലോകസഭയില്‍ ചോദി്ചചു. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ബിജെപിയും മാതൃസംഘടനയായ ആര്‍ എസ് എസും പശുവിനെ ഉയര്‍ത്തിക്കാണിക്കുന്നത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അധികരിച്ചിരുന്നു. മുമ്പ് ആര്‍ എസ് എസുമായി ബന്ധപ്പെട്ട സന്യാസിമാരായിരുന്നു ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നത് എങ്കില്‍ ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം പശുവിനെ കല്‍പക മൃഗമാക്കി മാറ്റാനുള്ള നെട്ടോട്ടത്തിലാണ്. വിശദമായി വായിക്കാന്‍ വായിക്കുക: ന്യൂസ് 18

Comments are closed.