News in its shortest

ബിസിനസ് രംഗത്തും തിളങ്ങുന്ന ബോളിവുഡ് സുന്ദരിമാര്‍

ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലും വിജയത്തിളക്കത്തിലും മാത്രം നാം കാണുന്ന അഭിനേത്രികള്‍ക്ക് അവര്‍ സമ്പാദിക്കുന്ന പണം എവിടെ നിക്ഷേപിക്കണമെന്ന് വ്യക്തമായി അറിയാം. ചിലര്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റിലും മറ്റും നിക്ഷേപിക്കുമ്പോള്‍ ഈ സുന്ദരിമാര്‍ പണം സ്വന്തം സംരംഭങ്ങളില്‍ കൂടി മുടക്കുകയാണ്. ആ സംരംഭങ്ങള്‍ സിനിമ നിര്‍മ്മാണം മുതല്‍ ഫിറ്റ്‌നെസും കുട്ടികളുടെ സംരക്ഷണം വരെ നീളുന്നു.

പട്ടികയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് ശില്‍പാഷെട്ടിയാണ്. ഐപിഎല്‍ ടീമായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഭര്‍ത്താവ് രാജ് കുന്ദ്രയുമൊത്ത് സ്വന്തമാക്കിയ ശില്‍പ ആരോഗ്യ രംഗത്തും സംരംഭമുണ്ട്.

കരിഷ്മ കപൂറാകട്ടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബേബിഓയെയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ്. അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഉല്‍പന്നങ്ങളാണ് ഇതിലൂടെ വില്‍ക്കുന്നത്.

അനുഷ്‌ക ശര്‍മ്മയ്ക്ക് സിനിമാ നിര്‍മ്മാണമുണ്ട്. കൂടാതെ ഫാഷന്‍ സംരംഭവും തുടങ്ങാനുള്ള നീക്കത്തിലാണ് ഈ സുന്ദരി.

കൂടുതല്‍ ബോളിവുഡ് താരസുന്ദരിമാരുടെ സംരംഭ കഥകള്‍ വായിക്കുന്നത് സന്ദര്‍ശിക്കുക: യുവര്‍‌സ്റ്റോറി.കോം

Comments are closed.