News in its shortest

ആധാര്‍ മരണം വീണ്ടും: റേഷന്‍ നിഷേധിക്കപ്പെട്ട സ്ത്രീ പട്ടിണി കിടന്ന് മരിച്ചു

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ നിഷേധിക്കപ്പെട്ട സ്ത്രീ പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലാണ് അറുപത്തിയേഴുകാരിയായ എത്വാരിയ ദേവി ഡിസംബര്‍ 25-ന് മരിച്ചത്.

മുന്‍ഗണനാ പട്ടികയിലുള്ള റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടും ദേവിക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ റേഷന്‍ ലഭിച്ചിരുന്നില്ല. സാങ്കേതിക കാരണങ്ങളാലും ഇന്റര്‍നെറ്റ് ഇല്ലാത്തതും കാരണവും അവര്‍ക്ക് ഇന്ദിരാ ഗാന്ധി വാര്‍ദ്ധക്യ പെന്‍ഷനും നവംബര്‍ മുതല്‍ ലഭിച്ചിരുന്നില്ല.

അയല്‍വാസികളില്‍ നിന്ന് പണവും ആഹാരവും കടം വാങ്ങിയിട്ടാണ് അവരുടെ കുടുംബം ജീവിച്ചത്. എന്നാല്‍ ആവശ്യത്തിന് ആഹാരം ലഭിച്ചിരുന്നില്ല. മൂന്നു മാസമായി വളരെ കുറച്ച് മാത്രം ആഹാരം കഴിക്കേണ്ടി വന്ന ദേവി ഡിസംബര്‍ 25-ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

വിശദമായി വായിക്കുന്നതിന് വായിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.