News in its shortest

അയര്‍ലണ്ടിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് യോഗ്യത നേടി


അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടി. അഞ്ചു വിക്കറ്റിന് അയര്‍ലണ്ടിനെ തോല്‍പിച്ചാണ് അഫ്ഗാന്‍ ടീം ലോകകപ്പിന് എത്തുന്നത്. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ അസ്ഗര്‍ സ്റ്റാനിക്‌സായിയുടെ 29 പന്തില്‍ നിന്നും 39 റണ്‍സ് എടുത്ത പ്രകടനമാണ് അയര്‍ലണ്ടിന്റെ 209 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ സഹായിച്ചത്. അയര്‍ലണ്ട് ഏഴ് വിക്കറ്റിന് 209 റണ്‍സ് എടുത്തപ്പോള്‍ അഫ്ഗാന്‍ അഞ്ച് വിക്കറ്റിന് 213 റണ്‍സ് നേടി. യോഗ്യത മത്സരങ്ങളിലൂടെ വെസ്റ്റ് ഇന്‍ഡീസാണ് അഫ്ഗാനൊപ്പം 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ലോകകപ്പിന് എത്തുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.