News in its shortest

249 കായിക താരങ്ങള്‍ക്ക് കേരളം ജോലി നല്‍കി, ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തും


കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കായികക്ഷമതാ മിഷന്‍ ആരംഭിക്കുമെന്ന് കായിക വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. 2024 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ കായിക സമുച്ചയ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ഓപ്പറേഷന്‍ ഒളിമ്പിയയുടെ ഭാഗമായി തെരഞ്ഞെടുത്ത 250 കുട്ടികള്‍ക്ക് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. 2024 ല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ എതാണ് പദ്ധതിയുടെ ലക്ഷ്യം. കായിക മേഖലയുടെ ഉന്നമനത്തിപ്പുറം കായിക രംഗത്ത് സര്‍ക്കാറിന് മറ്റൊരു താല്‍പര്യവും ഇല്ലെന്നും കായിക അസോസിയേഷനുകളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജനാധിപത്യവല്‍ക്കരണത്തിനുളള നടപടികള്‍ക്ക് തുടങ്ങിക്കഴിഞ്ഞെന്നും കായിക-വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. നിക്ഷിപ്ത താല്‍പര്യക്കാരുടെ ഉള്‍ക്കളികളില്‍ സര്‍ക്കാരിനും സ്‌പോര്‍ട്‌സ് കൗസിലിനും താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ കായിക ചരിത്രത്തില്‍ ഭൗതിക സൗകര്യവികസനത്തിനായി ഇത്രയധികം പണം മുടക്കിയ മറ്റൊരു കാലമില്ലെന്ന് പറയാം. കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ സ്വാഭാവിക പുല്‍ത്തകിടിയും നടപ്പാതയുമടക്കമുളള ആദ്യഘട്ട വികസന പ്രവര്‍ത്തികള്‍ക്ക് 5.9 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. 4 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കും. ഖേല്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 കോടി ചെലവില്‍ 8 ട്രാക്ക് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കും. അന്തര്‍ദേശീയ നിലവാരത്തിലുളള പുല്‍ത്തകിടിയാണ് ഗ്രൗണ്ടില്‍ നിര്‍മ്മിക്കുക. അന്തര്‍ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഉതകും വിധമാവും നിര്‍മ്മാണപ്രവൃത്തികള്‍. തുറസ്സായ ഗ്യാലറി, പാര്‍ക്കിങ്ങ് ഗ്രൗണ്ട്, പുല്‍ത്തകിടി നനയ്ക്കുതിനുളള സംവിധാനം, മഴവെളള സംഭരണി, ചുറ്റുമതില്‍ തുടങ്ങിയവയും ആദ്യഘ’ വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിക്കും. മന്ത്രി ഏ സി മൊയ്തീന്‍ അറിയിച്ചു. കുന്നംകുളം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. കായിക താരങ്ങളുടെ പരിശീലനത്തിനായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കി. ഇതനുസരിച്ച് യുവ ഫുട്‌ബോള്‍ താരവും തൃശൂര്‍ സ്വദേശിയുമായ രാഹുലിന് ഒരു ലക്ഷം രൂപ അനുവദിച്ചു. ഇത് വരെ 249 കായിക താരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ ജോലി നല്‍കി. പി എസ് സി റിക്രൂട്ട്‌മെന്റില്‍ കായികതാരങ്ങള്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പി യു ചിത്രയ്ക്ക് പരിശീലനത്തിന് പ്രതിമാസം പതിനയ്യായിരം രൂപയും അലവന്‍സായി പതിനായിരം രൂപയും നല്‍കാന്‍ തീരുമാനിച്ചു. തൃശൂരിലെ ലാലൂരില്‍ 59 കോടി രൂപ ചെലവില്‍ കായിക സമുച്ചയം നിര്‍മ്മിക്കും. ഇതിന് കിഫ്ബി അനുമതി നല്‍കി കഴിഞ്ഞു. മന്ത്രി ഏ സി മൊയ്തീന്‍ വ്യക്തമാക്കി.

കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരണവും സ്വാഗതഭാഷണവും നടത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി പി ദാസന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വിന്‍സെന്റ് കാട്ടൂക്കാരന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ് നന്ദിയും പറഞ്ഞു.

Comments are closed.