News in its shortest

ബോളിവുഡ് താരം ശ്രീദേവി അന്തരിച്ചു


പ്രമുഖ ബോളിവുഡ് അഭിനേത്രി ശ്രീദേവി (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദുബായില്‍ ശനിയാഴ്ചയായിരുന്നു മരണം. അനന്തരവനും നടനുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയുമൊത്ത് ദുബായില്‍ ആയിരുന്നു അവര്‍. അവരുടെ മരണം ബോളിവുഡിനെ ഞെട്ടിച്ചു.

നാലാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ കരിയറില്‍ അനവധി ഹിറ്റുകള്‍ ഉണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 1997-ല്‍ അവര്‍ 15 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. പിന്നീട് 2012-ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ തിരിച്ചെത്തി. തിരിച്ചു വരവില്‍ പുലി സിനിമയിലെ വില്ലത്തിയായ രാജ്ഞിയുടെ വേഷത്തില്‍ അവര്‍ ആരാധകരെ ഞെട്ടിച്ചു.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ക്ക് 2013-ല്‍ പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.