News in its shortest

മോദിയുടെ അധികാരത്തണലില്‍ ഭൂമിയേറ്റെടുക്കലില്‍ മാത്രം രാംദേവ് നേടിയത് 300 കോടിയുടെ ഇളവുകള്‍


അണ്ണാഹസാരെയുടെ സമരവേദികളിലൂടെ രാഷ്ട്രീയത്തിലെത്തിയ യോഗ ഗുരു രാംദേവ് ബിജെപി ക്യാമ്പിലെത്തിയത് വളരെപ്പെട്ടെന്നാണ്. യോഗ അധ്യാപനത്തിലൂടെ രാംദേവ് നേടിയിരുന്ന ജനസ്വാധീനത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്കുള്ള വോട്ടുകളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്ക് എതിരായ ജനരോഷത്തോടൊപ്പം വര്‍ഗീയതയും വിതച്ച് വോട്ടുകള്‍ കൊയ്ത മോദി പ്രധാനമന്ത്രിയായ ശേഷം രാംദേവിന്റെ ബിസിനസ് താല്‍പര്യങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി വന്‍വിട്ടുവീഴ്ച്ചകളും ഇളവുകളും നല്‍കിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാംദേവിന്റെ പതഞ്ജലിയുടെ കീഴിലെ വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്നതില്‍ 46 മില്ല്യണ്‍ ഡോളറിന്റെ ഇളവുകള്‍ വഴിവിട്ട് നല്‍കിയിട്ടുണ്ട്. അതായത് ഏകദേശം 2,955,728,330 രൂപയുടെ അഴിമതി. സര്‍ക്കാര്‍ രേഖകളെ വിശകലനം ചെയ്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അഭിമുഖം നടത്തിയുമാണ് റോയിട്ടേഴ്‌സ് ഈ അഴിമതി പുറത്തുവിട്ടിരിക്കുന്നത്.

ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ ബിജെപി ഇന്ത്യയെ നയിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് രാംദേവും ബിജെപിയും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയ ശേഷം രാംദേവിന്റെ ബിസിനസിന് പുഷ്‌കലകാലമാണ്. ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചും വിറ്റും രാംദേവ് നേടുന്ന വരുമാനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹഫിങ്ടണ്‍പോസ്റ്റ്.ഇന്‍

Comments are closed.