News in its shortest

രാജന്‍ പട്ടിക മോദി പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കില്ല, വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമം

മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ കിട്ടാക്കടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെ മോദി സര്‍ക്കാര്‍. ബാങ്കുകളിലെ കിട്ടാക്കടങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റി സര്‍ക്കാരിനോട് ബാങ്കുകളില്‍ വായ്പ തിരിച്ചടയ്ക്കാത്ത വമ്പന്‍മാരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു.

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ച തട്ടിപ്പുകാരുടെ പട്ടികയാണ് ജോഷി കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പ്രിയപ്പെട്ടവരായവരുടെ പേരുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പട്ടിക നല്‍കാന്‍ മോദിയും ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലിയും വിസമ്മതിച്ചിരിക്കുകയാണ്.

ഈ പട്ടിക ലഭിച്ചാല്‍ അത് റിപ്പോര്‍ട്ടിനൊപ്പം കമ്മിറ്റി പാര്‍ലമെന്റില്‍ വയ്ക്കും. അപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ രഹസ്യങ്ങള്‍ പരസ്യമാകുകയും കേന്ദ്രവും ബിജെപിയും പ്രതിരോധത്തിലാകുകയും ചെയ്യും. ഇതു കാരണമാണ് കേന്ദ്രം പട്ടിക നല്‍കാത്തത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.