News in its shortest

ആകാശ് മിസൈലിന്റെ ഇന്ത്യന്‍ നിര്‍മ്മിത പതിപ്പ് പരാജയം; പാഴായത് 3,600 കോടി രൂപ

ഇന്ത്യയില്‍ നിര്‍മ്മിച്ച ആകാശ് എന്ന ഭൂതലത്തില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകളുടെ മൂന്നിലൊന്നും അടിസ്ഥാന പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടുവെന്നും മിസൈലിന്റെ പരിമിതികള്‍ യുദ്ധ സമയങ്ങളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ച് തദ്ദേശീയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും സിഎജിയുടെ റിപ്പോര്‍ട്ട്. ലക്ഷ്യമെത്തും മുമ്പ് മിസൈല്‍ നിലം പതിക്കുന്നുവെന്നും ആവശ്യം വേണ്ട പ്രവേഗത്തേക്കാള്‍ കുറവാണുള്ളതെന്നും പ്രധാനപ്പെട്ട ഘടങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.