News in its shortest

പെനാല്‍റ്റി മിസാക്കി മെസി, ചങ്കു തകര്‍ന്ന് ആരാധകര്‍, ട്രോളി കൊന്ന് ട്രോളന്‍മാര്‍

ദുര്‍ബലരായ ഐസ് ലന്‍ഡിന് എതിരെ ഗോളടിക്കാനാകാതെ മെസി. കിട്ടിയ പെനാല്‍റ്റി അവസരവും മിസാക്കി മെസി. ഒടുവില്‍ അര്‍ജന്റീനയും ഐസ് ലന്‍ഡും ഒരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ ട്രോളന്‍മാരും കളി തുടങ്ങി. അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റില്‍ ട്രോളടിച്ച് സോഷ്യല്‍ മീഡിയയും.

തുടക്കം മുതല്‍ എതിരാളികളുടെ ഗോള്‍ വല ലക്ഷ്യമാക്കി നീങ്ങിയ അര്‍ജന്റീനയുടെ കളിക്കാരുടെ അധ്വാനത്തിന് പത്തൊന്‍പതാം മിനിട്ടില്‍ ഫലം കണ്ടും. സെര്‍ജിയോ അഗ്യൂറോയുടെ ബൂട്ടുകളില്‍ നിന്ന് പന്ത് ഐസ് ലന്‍ഡിന്റെ വലയിലേക്ക്. ഒരു ഗോളിന് മുന്നിലെത്തിയതിന്റെ ആവേശം അധിക നേരം അര്‍ജന്റീനയ്ക്ക് നിലനിര്‍ത്താനായില്ല. 23-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പ്രതിരോധ നിരയെ കബളിപ്പിച്ച് ഫിന്‍ബൊഗാസണ്‍ സമനില ഗോള്‍ നേടി.

64-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മിശിഹ മെസിയുടെ മുന്നിലേക്ക് ഭാഗ്യം പെനാല്‍റ്റിയുടെ രൂപത്തിലെത്തി. എന്നാല്‍ പെനാല്‍റ്റി മിസാക്കാനായിരുന്നു മെസിയുടെ വിധി. അര്‍ജന്റീനയുടേതാകാട്ടെ കുഞ്ഞന്‍ രാജ്യമായ ഐസ് ലന്‍ഡിന് മുന്നില്‍ നിറം കെട്ട സമനിലയുമായി ലോകകപ്പ് പോരാട്ടത്തിന് തുടക്കവുമായി.

Comments are closed.