News in its shortest

മാഗ്നസ് കാള്‍സണെ വിശ്വനാഥന്‍ ആനന്ദ് പരാജയപ്പെടുത്തി

2013-ലെ ലോകചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്ക് ഒടുവില്‍ വിശ്വനാഥന്‍ ആനന്ദ് പകരം വീട്ടി. റിയാദില്‍ നടക്കുന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാം റൗണ്ടിലാണ് ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സണെ വിശ്വനാഥന്‍ ആനന്ദ് പരാജയപ്പെടുത്തിയത്.

കറുത്ത കരുക്കള്‍ കൊണ്ട് ആക്രമണാത്മക കളി പുറത്തെടുത്ത ആനന്ദ് 34-ാം നീക്കത്തിലാണ് വിജയം കൊയ്തത്.

ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് ആനന്ദ്. അഞ്ച് വിജയങ്ങളും നാല് സമനിലയും.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.