News in its shortest

രഞ്ജി ട്രോഫി: വിദര്‍ഭയ്ക്ക് കന്നി കിരീടം

ദല്‍ഹിയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് വിദര്‍ഭ കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. ഇന്‍ഡോറില്‍ നടന്ന ഫൈനലില്‍ ഏഴ് വട്ടം ചാമ്പ്യന്‍മാരായിട്ടുള്ള ദല്‍ഹിയെയാണ് വിദര്‍ഭ തറപറ്റിച്ച് പുതുവര്‍ഷാഘോഷം ഗംഭീരമാക്കിയത്. ആദ്യ ദിനം മുതല്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന വിദര്‍ഭ അര്‍ഹിച്ച കിരീടമാണ് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ 252 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദല്‍ഹി വിജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ദല്‍ഹിക്ക് 280 റണ്‍സ് മാത്രമേ എടുക്കാനും കഴിഞ്ഞുള്ളൂ. വിജയലക്ഷ്യമായി വിദര്‍ഭയ്ക്ക് മുന്നില്‍ ഉയര്‍ത്താനായത് കേവലം 29 റണ്‍സ് മാത്രം.

അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ ലക്ഷ്യം കണ്ടത്. ചരിത്രത്തിലാദ്യമായാണ് വിദര്‍ഭ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തുന്നത്.

സ്‌കോര്‍ വിദര്‍ഭ 547, 32 ന് ഒന്ന്, ദല്‍ഹി 295, 280.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.