News in its shortest

അണ്ടര്‍ 19 താരം ശുഭ്മന്‍ ഗില്‍ ജൂനിയര്‍ വിരാട് ക്ലോഹ്ലിയെന്ന് ക്രിക്കറ്റ് പണ്ഡിതര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അണ്ടര്‍ 19 താരം ശുഭ്മന്‍ ഗില്ലും കളിക്കുന്ന ഷോട്ടുകള്‍ തമ്മില്‍ സാമ്യതകളേറെയുണ്ട്. ഇരുവരുടേയും ഷോട്ടുകള്‍ കണ്ണാടിയിലെ പ്രതിബിംബം പോലെയാണ്. കോഹ്ലിയുടെ കളി യൂട്യൂബില്‍ കണ്ടശേഷം അത് പരിശീലനത്തിനിടെ പ്രയോഗിച്ചു നോക്കാറുണ്ട് ഗില്‍.

വിരാടിന്റെ ആരാധകന്‍ കൂടിയാണ് ഗില്ല. എന്നാല്‍ എക്കാലത്തേയും ആരാധന സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ്. ഗില്‍ കളിച്ചു വളര്‍ന്നു തുടങ്ങിയപ്പോള്‍ സച്ചിനെ കണ്ടായിരുന്നു പഠിച്ചിരുന്നത്. ഇപ്പോള്‍ കോഹ്ലിയുടെ ശൈലിയും സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്ന രീതിയും ഗില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

അണ്ടര്‍ 19 ലോകകപ്പിലെ സെമിഫൈനലില്‍ പാകിസ്താന് എതിരെ പുറത്താകാതെ നേടിയ 102 റണ്‍സിലും ഉണ്ട് വിരാടുമായുള്ള സാമ്യതകള്‍. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലായിരുന്നപ്പോള്‍ ടീമിനുവേണ്ടി ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടി കഴിഞ്ഞിരുന്നു. വിക്കറ്റ് വലിച്ചെറിയാതെ ഇന്നിങ്‌സിന്റെ അവസാനം വരെ ക്രീസില്‍ നില്‍ക്കാനുള്ള തന്ത്രം കോഹ്ലിയില്‍ നിന്നാണ് പഠിച്ചെടുത്തത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം

Comments are closed.