News in its shortest

102 ഐഫോണുകള്‍ ശരീരത്തില്‍ കെട്ടിവച്ച് കടത്തിയ സ്ത്രീ പിടിയില്‍

ഡസന്‍ കണക്കിന് ഐഫോണുകള്‍ കടത്താന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടോ. എങ്കില്‍ ശരീരത്തില്‍ കെട്ടിവച്ച് ഒളിച്ചു കടത്താമെന്ന പദ്ധതി ഉപേക്ഷിച്ചേക്കൂ. ഹോങ്കോങില്‍ നിന്നും 102 ഐഫോണുകള്‍ ശരീരത്തില്‍ കെട്ടിവച്ച് ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയിലായതോടെയാണ് കള്ളക്കടത്തുകാരുടെ ഈ വഴിയും വെളിച്ചത്തിലായത്. ഹോങ്കോങില്‍ ഐഫോണുകള്‍ വില കുറവായത് കാരണമാണ് ചൈനയിലേക്ക് അവ കടത്തുന്നത് വ്യാപകമായത്. കടുത്ത ചൂടായിരുന്നിട്ടും ബ്ലൗസിനുമേല്‍ മേല്‍വസ്ത്രം ധരിച്ചിരുന്നതാണ് ആ സ്ത്രീയെ കുടുക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കസ്റ്റംസുകാര്‍ കള്ളക്കടത്ത് നടക്കുന്നുവെന്ന് തിരിച്ചറിയുകയായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാഷബിള്‍.കോം

Comments are closed.