News in its shortest

ദല്‍ഹി ഡെയര്‍ഡെവിള്‍സ് പരിശീലകനായി റിക്കി പോണ്ടിങ്‌

ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുഖ്യപരിശീലകനായി റിക്കി പോണ്ടിങ്. ഓസ്‌ത്രേലിയന്‍ ക്യാപ്റ്റനായിരുന്ന പോണ്ടിങ് നേരത്തെ മുംബയ് ഇന്ത്യന്‍സുമായി സഹകരിച്ചിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡിന് പകരമായിട്ടാണ് പോണ്ടിങ് ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനാകുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റതു കൊണ്ടാണ് രാഹുല്‍ ഡെയര്‍ഡെവിള്‍സില്‍ നിന്നും ഒഴിഞ്ഞത്.

ഓസ്‌ത്രേലിയയുടെ ടി20 കോച്ചാകാന്‍ പോണ്ടിങിനുമേല്‍ ക്രിക്കറ്റ് ഓസ്‌ത്രേലിയ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.