News in its shortest

പുരാവസ്തു തട്ടിപ്പ് കേസ്: മോഹന്‍ലാലിനെ ചോദ്യം ചെയ്യും; നോട്ടീസ് അയച്ചു

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്ന് ഇ ഡി ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ കൊണ്ടുവന്നതെന്നാണ് മൊഴിയില്‍ പറഞ്ഞിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹൻലാലിനെ ചോദ്യം ചെയ്യുന്നത്.

kerala psc coaching kozhikode

ചോദ്യംചെയ്യലിന് ഹാജരാവാണമെന്ന് ആവശ്യപ്പെട്ട്  മോഹന്‍ലാലിന് ഇ.ഡി  നോട്ടീസ് അയച്ചു. അടുത്തയാഴ്ച കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോന്‍സണ്‍ കേസിന് പുറമോ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കും. അതേസമയം മോന്‍സണ്‍ കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.

ഐജിക്ക് മോന്‍സണുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസ്: മോഹന്‍ലാലിനെ ചോദ്യം ചെയ്യും; നോട്ടീസ് അയച്ചു
80%
Awesome
  • Design