News in its shortest

എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം; പികെ ബഷീർ മാപ്പ് പറയണം: എൻകെ അബ്ദുൽ അസീസ് 

കോഴിക്കോട് : സിപിഐഎം മുതിർന്ന നേതാവായ എംഎം മണിക്കെതിരെ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പികെ ബഷീർ നടത്തിയ വംശീയ അധിക്ഷേപം പുരോഗമന കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും, എത്ര വലിയ രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകളായാലും അഭിപ്രായ വ്യത്യാസങ്ങളായാലും വർഗീയവും വംശീയവുമായ അധിക്ഷേപങ്ങൾ ജനാധിപത്യ മതനിരപേക്ഷ സംസ്കാരത്തിനു ചേർന്നതല്ല എന്ന് എൻകെ അബ്ദുൽ അസീസ് പ്രസ്താവിച്ചു

സാമാന്യ മര്യാദകൾ മുൻനിർത്തി പികെ ബഷീർ എംഎൽഎ മാപ്പ് പറയണം. വംശീയ വർഗ്ഗീയ പരാമർശങ്ങളിലൂടെ സംഘപരിവാർ വിജയിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ മറ്റൊരു രൂപത്തിൽ മുസ്ലിംലീഗും നടപ്പിലാക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവതരമാണ് എന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം പ്രവണതകൾക്കെതിരെ കേരളീയ സമൂഹം ഉണർന്നു പ്രവർത്തിക്കണം, കേരളത്തിലെ സമാധാന സൗഹൃദ അന്തരീക്ഷം അസ്വസ്ഥമാക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ തുറന്നു കാണിക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം; പികെ ബഷീർ മാപ്പ് പറയണം: എൻകെ അബ്ദുൽ അസീസ് 
വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release