News in its shortest

മൈക്രോസോഫ്റ്റിന്റെ എംവിപി അവാര്‍ഡ് കോഴിക്കോട് സ്വദേശിക്ക്‌

കോഴിക്കോട്‌: മൈക്രോസോഫ്റ്റിന്റെ  ഈ വർഷത്തെ എം വി പി (Most Valuable Professional) അവാർഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാന് ലഭിച്ചു .ടെക്നോളജി രംഗത്ത് നൽകിയ സംഭാവനകൾക്കാണ് മുഹമ്മദ് അൽഫാന് അവാർഡ് ലഭിച്ചത് .

90 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം അപേക്ഷകളിൽ നിന്നാണ് മൈക്രോസോഫ്ട് മുഹമ്മദ് അൽഫാനടക്കം 16 പേരെ തിരെഞ്ഞെടുത്തത്.
25 വർഷത്തിനിടയിൽ  ഈ വിഭാഗത്തിലെ അവാർഡ് നാല് ഇന്ത്യക്കാർക്കാണ് ഇത് വരെലഭിച്ചിട്ടുള്ളത്.

മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി ഐ എന്നീ സോഫ്റ്റ്‌വെയറുകൾ  ഉഗാണ്ട, ടാൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ എൻജിഒകൾക്കും യുകെ ,ഓസ്ട്രേലിയ ,കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കും മുഹമ്മദ് അൻഫാൻ ഓൺലൈനിലൂടെ പഠിപ്പിക്കുകയായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ എൻജിഒകളായിരുന്നു  ഇതിൽ കൂടുതലും .

kerala psc coaching center kozhikode, calicut psc coaching center, psc coaching center kozhikode, silver leaf calicut, silver leaf psc academy

ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ജനപ്രിയ സോഫ്റ്റ്‌വെയറുകൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയായിരുന്നു മുഹമ്മദ് അൽഫാൻ. ഡാറ്റാ അനലിറ്റിക് എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് . പുസ്തകം മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിബിഎ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കായി പരിഗണിച്ചിരുന്നു . ആമസോണിലെ ടോപ് സെൽ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു.
ബാംഗ്ലൂരിലും  ,ഗൾഫ് രാജ്യങ്ങളിലും ഐടി കമ്പനികളിൽ  14 വർഷത്തോളം ജോലി ചെയ്തിരുന്നു മുഹമ്മദ് അൽഫാൻ. ഇപ്പോൾ കോർപ്പറേറ്റ്  കമ്പനികൾക്കും ബിസിനസ് സ്കൂളുകൾക്കും മറ്റും ട്രെയിനിങ് നൽകി വരികയാണ്.  ഭാര്യ :റഫ . മക്കൾ: സിദാൻ ,രഹാൻ.

മൈക്രോസോഫ്റ്റിന്റെ എംവിപി അവാര്‍ഡ് കോഴിക്കോട് സ്വദേശിക്ക്‌
80%
Awesome
  • Design

Comments are closed.