News in its shortest

സ്‌പോഞ്ചു പോലെ ചൊവ്വ ഗ്രഹം ജലത്തെ വലിച്ചെടുക്കുന്നുവെന്ന് പുതിയ പഠനം

ചൊവ്വ ഗ്രഹത്തില്‍ ജലമുണ്ടോ, ജീവനുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനുഷ്യനെ അലട്ടി തുടങ്ങിയിട്ട് കാലമേറെയായി. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ ഏറെ അനുകൂല ഘടകങ്ങളുള്ള ഗ്രഹമായിട്ടാണ് ചൊവ്വയെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

അതുകൊണ്ടു തന്നെ ഏറെ പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനം ചൊവ്വ ഗ്രഹോപരിതലത്തിലെ ബസാള്‍ട്ട് പാറകള്‍ക്ക് ഭൂമിയിലേതിനേക്കാള്‍ 25 ശതമാനം അധികം ജലം സംഭരിച്ചു വയ്ക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിന്റെ ഫലമായി ഉപരിതലത്തിലെ ജലത്തെ ചൊവ്വ ആഴങ്ങളിലേക്ക് വലിച്ചെടുത്ത് സൂക്ഷിക്കുന്നുണ്ടാകുമെന്നാണ് നിഗമനം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ലൈവ്മിന്റ്.കോം

Comments are closed.