News in its shortest

മലയാള സിനിമയുടെ വിജയഫോര്‍മുല ഇതാണ്, തയ്യാറാക്കിയത് ഡോണ്‍ പാലത്തറ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളെ നിരീക്ഷിച്ച് സംവിധായകനായ ഡോണ്‍ പാലത്തറ തയ്യാറാക്കിയ കുറിപ്പ്. ഇടുക്കിയുടെ ഗ്രാമീണതയും എറണാകുളത്തിന്റെ നിഷ്‌കളങ്കതയുമാണ് കഥയുടെ അടിസ്ഥാനം. പിന്നെ മരുന്ന്, അവയവദാന, ക്വാറി മാഫിയ തുടങ്ങിയ വേണം. അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

മലയാളത്തില്‍ സിനിമ എടുത്താല്‍ മാത്രം പോര, അത് സാമ്പത്തിക വിജയവും നേടണം എന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായ് ഒരു ഫോര്‍മുല പറഞ്ഞ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു.

ഉറപ്പായും സാമ്പത്തിക വിജയം നേടുന്ന മാസ്-മസാല സിനിമകളെക്കുറിച്ചല്ല, ഒരേ സമയം പ്രോഗ്രസ്സീവായ് തോന്നുന്നതും എന്നാല്‍ മലയാളി പ്രേക്ഷകനു നിര്‍വൃതിയും ലഭിക്കുന്ന തരം സിനിമകള്‍ എങ്ങനെ ചെയ്യാം എന്നാണു ഇവിടെ കാണിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഈ ഫോര്‍മുല ഒരു അഞ്ച് വര്‍ഷത്തിനു പുറകിലുള്ള/മുന്‍പിലുള്ള സിനിമകളില്‍ ഇതേ എഫക്ടില്‍ പ്രവര്‍ത്തിക്കണമെന്നില്ല എന്നും സൂചിപ്പിച്ചുകൊള്ളട്ടെ. ഇത്തരം ചാര്‍ട്ടുകള്‍ ഹോളിവുഡ് സിനിമകളെക്കുറിച്ച് മുന്‍പ് കണ്ടിട്ടുണ്ട്. അതൊക്കെ ഇവിടെ പരീക്ഷിച്ചാല്‍ പരാജയപ്പെടും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ!

മലയാളത്തിൽ സിനിമ എടുത്താൽ മാത്രം പോര, അത് സാമ്പത്തിക വിജയവും നേടണം എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമായ് ഒരു ഫോർമുല പറഞ്ഞ്…

Posted by Don Palathara on Saturday, 7 December 2019

Comments are closed.