News in its shortest

ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. 19-ാം ഓവര്‍ വരെ സമ്മര്‍ദം നിലനിര്‍ത്തിയ ശ്രീലങ്കയ്ക്ക് ഓവറിലെ അവസാന പന്തില്‍ പിഴച്ചു. പ്രദീപ് ഫുള്‍ടോസ് കാര്‍ത്തിക് സിക്‌സറിന് പറത്തിയതിലൂടെ ഇന്ത്യയ്ക്ക് അവസാന ഓവറില്‍ മൂന്ന് റണ്‍സ് മതിയായി. ആദ്യ പന്തില്‍ ധോണി രണ്ട് റണ്‍സെടുത്ത് സ്‌കോര്‍ തുല്യമാക്കി. രണ്ടാം പന്ത് ബൗണ്ടറിക്ക് പായിച്ച് ധോണി പതിവുപോലെ വിജയം സ്റ്റൈലാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 135 എന്ന ചെറിയ ലക്ഷ്യമേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ അത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയും ലക്ഷ്യത്തിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു. പ്രത്യേകിച്ച് പത്താം ഓവര്‍ കഴിഞ്ഞതു മുതല്‍.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.