News in its shortest

Kochal Movie review: നല്ല പാട്ടുകൾ, നർമ്മം, അപ്രതീക്ഷിത ട്വിസ്റ്റ് ഇതെല്ലാം ആണ് കൊച്ചാൾ

സുസ്മിത ആര്‍

കൊച്ചാൾ ‘ : ചെറിയ ചിത്രത്തിന്റെ വലിയ വിജയം

പ്രേമം കണ്ട ദിവസം മനസ്സിൽ ഉറച്ച മുഖമായിരുന്നു നിവിന്റെ സുഹൃത്തായി അഭിനയിച്ച കൃഷ്ണശങ്കറിന്റെത്. മരുഭൂമിയിൽ ആന, അള്ളു രാമെന്ദ്രൻ എന്നീ ചിത്രങ്ങളിലൊക്കെ മെയിൻ വേഷത്തിൽ ആളിനെ കണ്ടിട്ടുമുണ്ട്. കുറെ നാളുകൾക്ക് ശേഷം ഒരു ചിത്രത്തിൽ നായക വേഷത്തിൽ കൃഷ്ണശങ്കറിനെ കണ്ടതിൽ ഒരുപാട് സന്തോഷം. പ്രത്യേകിച്ച് നല്ലൊരു ചിത്രത്തിൽ.

ഒരു ത്രില്ലർ മോഡിൽ പോകുന്ന സിനിമയാണെങ്കിലും ഒരു ഫാമിലി കണക്ഷൻ ചിത്രത്തിന് നൽകും വഴി കുടുംബ പ്രേക്ഷകരെ ചിത്രത്തിലേയ്ക് ആകർഷിയ്ക്കാൻ സംവിധായകൻ ശ്യാമിന് കഴിഞ്ഞിട്ടുണ്ട്. പാളിച്ചകൾ ഇല്ലാത്ത തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കഥയ്ക്ക് ആവശ്യമായ ഒരു പശ്ചാത്തലത്തിലേയ്ക് ചിത്രത്തെ പ്ലെസ് ചെയ്ത് , അവിടെ ആഴമുള്ള കഥാപാത്രങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ച ശേഷം, പറയേണ്ട കഥയിലേയ്ക് കടക്കുന്ന രീതിയാണ് സംവിധായകൻ അവലംബിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ദൃശ്യം 2ന്റെ ഏറ്റവും വലിയ ഫ്രഷ്നസ് മുരളി ഗോപിയുടെ പൊലീസ് കഥാപാത്രനായിരുന്നു. കൊച്ചാളിൽ മുരളി ഗോപി പോലീസ് വേഷത്തിൽ എത്തുമ്പോഴും അതേ രസച്ചരട് പ്രേക്ഷകന് ലഭിയ്ക്കുന്നുണ്ട്. വിജയരാഘവനും, ഷൈൻ ടോം ചാക്കോയ്ക്കുമെല്ലാം അവരെ ചലഞ്ച് ചെയ്യുന്ന തരത്തിൽ, കരുത്തുറ്റ കഥാപാത്രങ്ങൾ നൽകാനും അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. നല്ല പാട്ടുകൾ, അങ്ങിങ്ങായി വരുന്ന നർമ്മം, അപ്രതീക്ഷിത ട്വിസ്റ്റ് ഇതെല്ലാം ചേർന്ന സമ്പൂർണ്ണ ഫാമിലി പായ്‌ക്കെജ്‌ ആണ് ‘കൊച്ചാൾ’

റേറ്റിങ് : 4/5

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

Kochal Movie review: നല്ല പാട്ടുകൾ, നർമ്മം, അപ്രതീക്ഷിത ട്വിസ്റ്റ് ഇതെല്ലാം ആണ് കൊച്ചാൾ