News in its shortest

ഇഞ്ച്വറി ടൈമില്‍ വിനീതിന്റെ ഗോള്‍, ബ്ലാസ്റ്റേഴ്‌സിന് വിജയം

അന്തിമ നാലില്‍ ഉള്‍പ്പെടുന്നതിന് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണമെന്ന കടമ്പ മറികടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന് പൂനെയ്ക്ക് എതിരെ തകര്‍പ്പന്‍ ജയം. കളി സമനിലയില്‍ അവസാനിക്കും എന്ന് കരുതിയിരിക്കവേ ഇഞ്ച്വറി ടൈമില്‍ മലയാളി താരം സികെ വിനീത് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചു.

മത്സരത്തില്‍ ആദ്യ ഗോള്‍ വീഴാന്‍ 59-ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ആരാധകരെ ആനന്ദത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ജാക്കിചന്ദ് സിംഗാണ് ഗോളചിച്ചത്. പുനെ സിറ്റിയുടെ മറുപടി ഗോള്‍ 78-ാം മിനിട്ടില്‍ വന്നു. പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു ഗോള്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി സുബാസിഷ് റോയിയുടെ ഫൗളിനെ തുടര്‍ന്ന് അനുവദിച്ച കിക്ക് എമിലിയാനോ അല്‍ഫാരോ ഗോളാക്കി മാറ്റി.

വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 20 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും പുനെയ്ക്ക് സ്ഥാന ചലനമുണ്ടായില്ല. 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പുനെ.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.