News in its shortest

ഇന്നലെ വരെ review: ഒളിപ്പിക്കലുകളില്ല; ബോറുമടിക്കില്ല

അജ്മല്‍ നിഷാദ്‌

ഒരു ത്രില്ലെർ സിനിമക്ക് വേണ്ടത് ത്രില്ലിംഗ് എലമെന്റ് തന്നെയാണ്, അങ്ങനെ ഉള്ള സീനുകൾ പരമാവധി ഒളിപ്പിച്ചു വെക്കുക എന്നൊരു പരിപാടി കാല കാലങ്ങളിൽ ആയി ഈ വിഭാഗത്തിൽ സിനിമ ഇറക്കുന്നവർ ചെയുന്നുണ്ട്, എന്തോ അതിൽ നിന്ന് വ്യത്യസ്തമാകണം എന്ന ശ്രമം കൊണ്ടാണോ എന്നറിയില്ല ഒളിച്ചു വെക്കേണ്ട സീനുകൾ ഒന്നും ഈ സിനിമയിൽ ഒളിപ്പിക്കുന്നില്ല, അക്കരണത്താൽ തന്നെ ത്രില്ലിംഗ് എലമെന്റ് ന്റെ ഒരു ഇമ്പക്ട് നന്നേ കുറവ് ആണ്, പിന്നെ ആകെ ഉള്ളൊരു പോസിറ്റീവ് ബോർ അടിയില്ല എന്നത് ആണ്.

പേഴ്സണലി ജിസ് ജോയ് സിനിമകൾ ഇഷ്ടമുള്ള ഒരാൾ എന്നാ നിലയിൽ ഈ സിനിമയും കണ്ടിരിക്കാം. പക്ഷെ ത്രില്ലെർ എന്നാ വിഭാഗത്തിനോട് സിനിമ നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ബൈ സൈക്കിൾ പോലെ ഓരോ 10 – 20 മിനുട്ട് വെച്ച് കിടിലൻ ട്വിസ്റ്റുകൾ വരുന്ന എന്റർടൈൻമെന്റ് സിനിമ ഒരുക്കിയ ജിസ് ജോയ്ക്ക് പക്ഷെ ഇവിടെ ത്രില്ല് അടിപ്പിക്കാൻ കഴിയുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.

എന്താണ് ക്ലൈമാക്സ്‌ എന്നും അതെങ്ങനെ ഒക്കെ ആകും എന്നും വളരെ നേരത്തെ തന്നെ ഊഹിക്കാൻ കഴിയുന്ന എന്നാൽ അത്യാവശ്യം ബോർ അടിയില്ലാത്ത ഒരു സിനിമ അനുഭവം. സിനിമയിൽ ഏറ്റവും ഡിസ്റ്റർബ് ആയി എനിക്ക് തോന്നിയത് നായിക കഥാപാത്രങ്ങളുടെ ശബ്ദം ആയിരുന്നു, എന്ത് കൊണ്ടാണ് എന്നറിയില്ല പക്ഷെ ഭയങ്കര ഡിസ്റ്റാർബൻസ് ആയി ഫീൽ ചെയ്തു റെബേയുടെയും നിമിഷയുടെയും ഡബിങ്

പെർഫോമൻസ് വൈസ് കിടിലൻ എന്ന് ആരെയും തോന്നിയില്ല എങ്കിലും പ്രധാന കഥാപാത്രം അവതരിപ്പിച്ച ആരും മോശമാക്കിയില്ല, ഇർഷാദ് ഇക്ക ചെയ്ത റോൾ കുറച്ചേ ഉള്ളായിരുന്നു എങ്കിലും ഇഷ്ടമായി

ആകെ തുക ഒരു ആവറേജ് അനുഭവം. ത്രില്ലെർ പ്രതീക്ഷിച്ചു കണ്ടാൽ ചിലപ്പോൾ നിരാശ ആയിരിക്കാം ഫലം.

ഒരു സംവിധായകൻ എന്നാ നിലയിൽ ഒരേ രീതിയിൽ പോകാതെ ഇടക്കൊക്കെ വെറൈറ്റി പിടിക്കാൻ ശ്രമികുക എന്നത് അഭിനന്ദികേണ്ട കാര്യമണ്, ആ കാര്യത്തിൽ ജിസ് ജോയ് ക്ക് കൈയടി. Ott പ്രോഡക്റ്റ് എന്നാ നിലയിൽ ആണ് സിനിമ ഇറക്കിയത് എന്ന് തോന്നുന്നു എന്നാലും നല്ല രീതിയിൽ തന്നെ അദ്ദേഹം ഈ സ്ക്രിപ്റ്റ് നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ വൻ ലൈൻ പക്ഷെ ഗംഭീരം ആണെന്ന് പറയാതെ വയ്യ.

ആവറേജ് അനുഭവം

“ഇന്നലെ വരെ ” – മലയാളം (2022)

ഇന്നലെ വരെ review: ഒളിപ്പിക്കലുകളില്ല; ബോറുമടിക്കില്ല

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode