News in its shortest

കോഹ്ലിയുടെ വാക്കുകള്‍ക്ക് സ്ഥിരതയില്ല, ക്യാപ്റ്റനും മൂന്ന് പേരുമൊഴിച്ച് ആരും സുരക്ഷിതരല്ല

ജോണ്‍സ് ബെന്നി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലിയുടെ ഏറ്റവും വലിയ പ്രശ്‌നം ഇന്ന് പറയുന്നത് ആയിരിക്കില്ല നാളെ പറയുന്നത്, നാളെ പറയുന്നത് ആയിരിക്കില്ല ഒരു മാസം കഴിയുമ്പോള്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇപ്പോള്‍ രാഹുല്‍ അല്ലങ്കില്‍ വേറെ ഒരാളുടെ കാര്യം എടുക്കുക. കുറച്ചു കളി മോശം ആയാല്‍ അവരുടെ സ്ഥാനം ഉടനെ തെറിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ട് രാഹുല്‍ പല സമയത്തും സ്വന്തം പേരില്‍ കുറച്ചു റണ്‍സ് വേണം എന്ന് രീതിയില്‍ കളിക്കുന്നു. ഇതിന് പ്രധാന കാരണം മാനേജ്മെന്റ് കളിക്കാര്‍ക്ക് ഒരു സെക്യൂരിറ്റി ഫീല്‍ കൊടുക്കുന്നില്ല എന്നത് ആണ്.

ലോക കപ്പിന് മുന്‍പ് (പരീക്ഷണം) നാലാം നമ്പര്‍ സ്ഥാനം ആയിരുന്നു ഇപ്പോള്‍ വിക്കറ്റ് കീപ്പിങ് സ്ഥാനം ആയി. റായിഡു, ദിനേശ് കാര്‍ത്തിക്, യുവി, രഹാനെ, അയ്യര്‍, ധോണി അങ്ങനെ പത്തില്‍ അധികം താരങ്ങളെ ആണ് ഇന്ത്യ ലോക കപ്പിന് മുന്‍പ് നാലാം നമ്പര്‍ സ്ഥാനത് പരീക്ഷിച്ചത്. പിന്നെ പെട്ടന്ന് വിജയ് ശങ്കര്‍ കേറി വന്നു. അത് കഴിഞ്ഞു ലോക കപ്പിന് തൊട്ട് മുമ്പ് കെ എല്‍ രാഹുല്‍ നാലാമത് കളിക്കും എന്ന് പറഞ്ഞു. അത് കഴിഞ്ഞു ധവാന്‍ പരിക്ക് പറ്റിയപ്പോള്‍ രാഹുല്‍ ഓപ്പണിങ് ഇറക്കി പന്തിന് മധ്യനിര കൊടുക്കുന്നു. പിന്നീട് ലോക കപ്പിന് ശേഷം അയ്യര്‍ നാലാം നമ്പര്‍ സ്ഥിരം ആയി കൊടുക്കുന്നു.

ധോണി പോയപ്പോള്‍ പന്ത് ആയിരിക്കും വിക്കറ്റ് കീപ്പര്‍ എന്ന് പറഞ്ഞു. അത് കഴിഞ്ഞു വെസ്റ്റിന്‍ഡീസില്‍ ഒരു ആവറേജ് സീരീസ് വന്നപ്പോള്‍ തന്നെ പന്തിനെ മാറ്റി സാഹയെ ടെസ്റ്റില്‍ കീപ്പര്‍ ആക്കുന്നു. ഏകദിനത്തില്‍ പരിക്ക് പറ്റിയപ്പോള്‍ രാഹുലിനെ കൊണ്ട് വന്നു. അത് കഴിഞ്ഞു പരിക്ക് മാറിയ വന്നപ്പോള്‍ പന്തിന്റെ വിക്കറ്റ് കീപ്പിങ് സ്ഥാനവും ടീമിലെ സ്ഥാനും തെറിക്കുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് എം എസ് കെയും കോഹ്ലിയും പറഞ്ഞത് പന്തിനെ വെറുതെ വിടു എന്നാണ്. ഇപ്പോള്‍ ഒരു ഫോര്‍മാറ്റില്‍ പോലും സ്ഥാനം ഇല്ലാതെ ആയി പന്ത്.

അടുത്ത ഒരു ഉദാഹരണം: വെസ്റ്റിന്‍ഡീസിന് എതിരെ ധവാന് പരിക്ക് പറ്റിയപ്പോള്‍ അഗര്‍വാള്‍ ആയിരുന്നു മൂന്നാം ഓപ്പണര്‍. ഒരു സീരീസ് കഴിഞ്ഞപ്പോള്‍ വീണ്ടും ധവാന് പരിക്ക് പറ്റിയപ്പോള്‍ അഗര്‍വാളിന് പകരം പ്രിത്വി ഷായെ കൊണ്ടുവരുന്നു. അതും അഗര്‍വാളിന് ഒരു അവസരം പോലും നല്‍കാതെ ടീമില്‍ നിന്ന് മാറ്റി.

രോഹിത് ശര്‍മ്മ, ബുംമ്ര, ഹര്‍ദിക് പാണ്ഡ്യ ഒപ്പം ക്യാപ്റ്റന്‍ ആയ വിരാട് കൊഹ്ലി അല്ലാതെ ബാക്കി ഒരാള്‍ക്കും ലിമിറ്റഡ് ഓവര്‍ ടീമില്‍ സ്ഥാനം ഉറപ്പില്ല എന്ന് അവസ്ഥ ആണ് ഇന്ത്യന്‍ ക്രിക്കറ്റില്‍. ഇത് ഉടനെ മാറ്റിയില്ലെങ്കില്‍ വീണ്ടും നിര്‍ണായകം ആയ മത്സരം വരുമ്പോള്‍ ടീമിന് അടി തെറ്റും.

(സ്‌പോര്‍ട്‌സ് പാരഡൈസോ ക്ലബില്‍ എഴുതിയത്)

Comments are closed.