News in its shortest

കോഹ്ലി സച്ചിനും മുകളിലേക്കോ, ബ്രാഡ്മാനുമായി താരതമ്യപ്പെടുത്തി ക്രിക്കറ്റ് പണ്ഡിതര്‍

സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണെങ്കില്‍ ക്രീസിന്റെ രാജകുമാരനാണ് വിരാട് കോഹ്ലി. വിരാടിന്റെ ഇതുവരെയുള്ള കരിയറില്‍ പലപ്പോഴും അദ്ദേഹത്തെ സച്ചിന്റെ റെക്കോര്‍ഡുകളെ കടപുഴക്കാനുള്ള താരമായി വിലയിരുത്തിയിരുന്നു. എന്നാല്‍ കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനം ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ പ്രകടനവുമായി താരതമ്യപ്പെടുത്തലിലേക്ക് എത്തിക്കുന്നു.

സെഞ്ച്വറികളുടെ പരമ്പരകള്‍ കോഹ്ലിയുടെ വിനോദമാണ്. നൂറടിച്ച് തന്റെ കര്‍ത്തവ്യം തീര്‍ന്നുവെന്ന് കരുതി ഔട്ടായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തുന്ന താരങ്ങള്‍ക്ക് മാതൃകയാണ് കോഹ്ലി. അമ്പതുകളെ നൂറുകളാക്കിയും നൂറുകളെ നൂറ്റമ്പതുകളാക്കിയും മാറ്റുന്നതില്‍ കോഹ്ലിയുടെ കഴിവിനെയാണ് ഇപ്പോള്‍ ബ്രാഡ്മാന്റെ ബാറ്റിങ് കണക്കുകളുമായി താരതമ്യപ്പെടുത്തുന്നതിന് ഇടയാക്കുന്നത്.

കോഹ്ലിയുടെ ആദ്യ 11 ടെസ്റ്റ് സെഞ്ച്വറികളില്‍ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്തത് ഒന്നില്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ പത്ത് സെഞ്ച്വറികളില്‍ എട്ടും 150-ന് മുകളിലാണ്. അവശേഷിക്കുന്ന രണ്ടെണ്ണത്തില്‍ നോട്ടൗട്ടായിരുന്നു.

കോഹ്ലി അദ്ദേഹത്തിന്റെ 58 ശതമാനം അര്‍ദ്ധ സെഞ്ച്വറികളും നൂറുകളാക്കി മാറ്റിയിരുന്നു. രണ്ട് താരങ്ങള്‍ മാത്രമേ ഈ പ്രകടനത്തിന് മുന്നിലുള്ളൂ. ഇതിഹാസ താരങ്ങളായ ജോര്‍ജ് ഹെഡ്‌ലിയും സര്‍ ഡോണ്‍ ബ്രാഡ്മാനും. 22 ടെസ്റ്റ് മത്സരങ്ങള്‍ വെസ്റ്റ് ഇ്ന്‍ഡീസിനുവേണ്ടി കളിച്ച ഹെഡ്‌ലി പത്ത് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ബ്രാഡ്മാനാകട്ടെ 52 ടെസ്റ്റുകളില്‍ നിന്നായി 29 സെഞ്ച്വറികളും 13 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.