News in its shortest

ഓസ്‌ത്രേലിയക്ക് എതിരെ 115 പന്തില്‍ 171 വാരിക്കൂട്ടിയ ഹര്‍മന്‍ പ്രീതിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഐസിസി വനിത ക്രിക്കറ്റ് സെമിഫൈനലില്‍ തുടക്ക ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഹര്‍മന്‍പ്രീത് കൗര്‍ ക്രീസിലെത്തുന്നത്. കരുത്തരായ ഓസ്‌ത്രേലിയക്ക് എതിരെ കുറഞ്ഞ സ്‌കോറിന് പുറത്താകുമോയെന്ന് ആരാധകര്‍ ഭയന്നു തുടങ്ങിയ നിമിഷങ്ങള്‍. പക്ഷേ, ഓസീസ് ബൗളര്‍മാരെ തച്ചുതകര്‍ത്ത് ഹര്‍മന്‍പ്രീത് നേടിയത് 115 പന്തില്‍ നിന്ന് 171 റണ്‍സുകള്‍. മഴ മൂലം 42 ഓവറായി ചുരുക്കിയ കളിയില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എടുത്തു. 20-ാം വയസ്സില്‍ പാകിസ്താനെതിരെ 2009 മാര്‍ച്ചില്‍ കളി തുടങ്ങിയ ഹര്‍മന്‍പ്രീത് കൗറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:വിക്കിപീഡിയ

Comments are closed.