News in its shortest

ഗായിക രാജലക്ഷ്മിയുടെ അനുഭവങ്ങള്‍ ഹാപ്പിനസ് പ്രോജക്ട് അവതാരകയുടെ കണ്ണുനനയിച്ചു, അഭിമുഖം കാണാം

അനുഗ്രഹീത ഗായികയാണ് രാജലക്ഷ്മി അഭിറാം. 2011-ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള അവര്‍ കുട്ടിക്കാലം മുതലേ ഗാനമേള സ്റ്റേജുകളില്‍ പാടി പടിപടിയായി ഉയര്‍ന്ന് വന്നിട്ടുള്ളയാളാണ്. വെള്ളിവെളിച്ചത്തിന് മുന്നില്‍ നില്‍ക്കുന്നവരുടെ ജീവിത അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ വളരെ പ്രചോദനം നല്‍കുന്ന ഒന്നാണ്. അവര്‍ കടന്നു വന്ന വഴികളും ബുദ്ധിമുട്ടുകളും ഏറെയുണ്ടാകും. അത്തരത്തില്‍ വളരെ കഷ്ടപ്പാട് ഏറെ അറിഞ്ഞ് വളര്‍ന്ന രാജലക്ഷ്മി അവരുടെ ജീവിതം മാതൃഭൂമി കപ്പ ചാനലിലെ ഹാപ്പിനസ് പ്രോജക്ടിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചപ്പോള്‍ അഭിമുഖം നടത്തുകയായിരുന്ന അവതാരക ധന്യ വര്‍മ്മയുടെ കണ്ണുകളും ഈറനണിഞ്ഞു. അച്ഛനുപേക്ഷിച്ചു പോയ രാജലക്ഷ്മിയേയും ചേട്ടനേയും അമ്മ തയ്യല്‍ തൊഴില്‍ ചെയ്ത് വളര്‍ത്തിയതും ചെറുപ്രായത്തിലേ ഗാനമേള സ്റ്റേജുകളില്‍ പാടി വരുമാനം ലഭിച്ചതുമൊക്കെയുള്ള അനുഭവങ്ങളായിരുന്നു അവര്‍ പങ്കുവച്ചത്.
പലപ്പോഴും കണ്ണുനിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ധന്യ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. ഏവര്‍ക്കും വളരെ പ്രചോദനം നല്‍കുന്ന ആ അഭിമുഖം കാണുക.

Comments are closed.